അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം കാലാവധിയിലെ ആദ്യ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം ചൊവ്വാഴ്ച നടത്തുന്നു. ഇടക്കാല തിരഞ്ഞെടുപ്പുകൾ അടുത്തെത്തുന്ന സാഹചര്യത്തിലും സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം, വിദേശനയം എന്നിവയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രസംഗം. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് ധനസഹായം നൽകുന്നതിനെച്ചൊല്ലി നിയമനിർമ്മാതാക്കൾ തമ്മിൽ ഇപ്പോഴും ധാരണയായിട്ടില്ല.
കുടിയേറ്റ നിയന്ത്രണ നടപടികളുടെ പശ്ചാത്തലത്തിൽ സർക്കാർ ഭാഗികമായി അടഞ്ഞുകിടക്കുന്ന അവസ്ഥ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇറാനുമായുള്ള സംഘർഷാവസ്ഥ, വിലക്കയറ്റം, സമ്പദ്‌വ്യവസ്ഥ, അടുത്തിടെ സുപ്രീംകോടതി ട്രംപിന്റെ തീരുവ നയത്തെ തള്ളിയതും തുടങ്ങിയ വിഷയങ്ങൾ പ്രസംഗത്തിൽ ഉയർന്നുവരാൻ സാധ്യതയുണ്ട്.
ട്രംപിന്റെ രണ്ടാം കാലാവധി ചരിത്രപരമാണെന്ന് അനുയായികൾ വിശേഷിപ്പിക്കുമ്പോഴും, വിലക്കയറ്റം, തീരുവ, വിദേശബന്ധങ്ങൾ, കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ എന്നിവ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ഭൂരിപക്ഷം അമേരിക്കക്കാരും അതൃപ്തരാണെന്ന് അടുത്തിടെ പുറത്തുവന്ന സർവേകൾ സൂചിപ്പിക്കുന്നു.
മാർച്ചിൽ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമാണ് ട്രംപ് നടത്തിയിരുന്നത്. ഈ വർഷം “വളരെയധികം കാര്യങ്ങൾ പറയാനുണ്ട്, അതുകൊണ്ട് പ്രസംഗം ദൈർഘ്യമേറിയതായിരിക്കും എന്ന് ട്രംപ് മുൻകൂട്ടി അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 9 മണിക്ക് (EST) വാഷിംഗ്ടണിലെ ക്യാപിറ്റോളിൽ കോൺഗ്രസിനെ ട്രംപ് അഭിസംബോധന ചെയ്യും. ഭരണഘടന പ്രകാരം പ്രസിഡന്റിന് സമയാസമയങ്ങളിൽ കോൺഗ്രസിന് രാജ്യത്തിന്റെ നിലയെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്. ഹൗസ് സ്പീക്കർ മെെക്ക് ജോൺസൺ കഴിഞ്ഞ മാസം ട്രംപിൻ്റെ സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചിരുന്നു. ABC News രാത്രി 9 മണിക്ക് (EST) ട്രംപിൻ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യും.
ABC News Live രാത്രി 7 മണി മുതൽ പ്രത്യേക പരിപാടി ആരംഭിക്കും. ABC News Digital പ്ലാറ്റ്‌ഫോമിൽ ലൈവ് ബ്ലോഗും പ്രധാന വിശകലനങ്ങളും ലഭ്യമാകും.“World News Tonight” ആങ്കർ ഡേവിഡ് മുയർ വാഷിംഗ്ടണിൽ നിന്ന് പ്രത്യേക റിപ്പോർട്ടിംഗിന് നേതൃത്വം നൽകും. ലിൻസി ഡേവിസ്, മേരി ബ്രൂസ്, മാർത്ത റാഡാറ്റ്സ്, ജോനാഥൻ കാർൾ, പിയർ തോമസ്, റേച്ചൽ സ്കോട്ട്, ജേ ഒബ്രിയൻ എന്നിവർ ഉൾപ്പെടുന്ന സംഘവും പങ്കാളികളാകും. ഡോണ ബ്രസൈൽ, ക്രിസ് ക്രിസ്റ്റി, മുൻ ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി എന്നിവരും വിശകലനവുമായി എത്തും. കൂടാതെ, വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, യൂട്യൂബ് ചാനൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെയും പ്രസംഗം തത്സമയം കാണാനാകും.
How to watch Trump’s 2026 State of the Union address live tonight












