ന്യൂയോർക്ക് സിഇഒയുടെ മുന്നറിയിപ്പ് വൈറൽ; എഐ ഭീതി ‘കോവിഡിനേക്കാൾ ഭയാനകം

ന്യൂയോർക്ക് ആസ്ഥാനമായ ഹൈപ്പർറൈറ്റ് കമ്പനിയുടെ സിഇഒ മാട്ട് ഷുമർ എഴുതിയ “Something Big Is Happening” എന്ന ലേഖനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അതിവേഗം മുന്നേറുകയാണെന്നും, തന്റെ സാങ്കേതിക ജോലികൾ പോലും ഏകദേശം പൂർണ്ണതയോടെ എഐ ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. “ആറ് വർഷമായി ഞാൻ ഒരു എഐ സ്റ്റാർട്ടപ്പ് നിർമ്മിക്കുകയും ഈ മേഖലയിലേയ്ക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ ലോകത്തിലാണ് ഞാൻ ജീവിക്കുന്നത്. എഐയെ കുറിച്ച് ചോദിക്കുന്ന എന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത് എന്ന് പറയാനാണ് ഞാൻ ഇത് എഴുതുന്നത്,” എന്നാണ് അദ്ദേഹം കുറിച്ചത്.

സാധാരണയായി താൻ നൽകുന്ന മറുപടി ഒരു “കോക്ടെയിൽ പാർട്ടി പതിപ്പ്” മാത്രമാണെന്നും അദ്ദേഹം പറയുന്നു.ലോകം കോവിഡ് മഹാമാരിക്കിടെ മൂന്നു ആഴ്ചക്കുള്ളിൽ “സാധാരണ ജീവിതത്തിൽ നിന്ന്” “പൂർണ്ണ ലോക്ക്ഡൗണിലേക്ക്” മാറിയതിനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അതുപോലെ എഐയുടെ സ്വാധീനവും പതുക്കെയായുള്ള മാറ്റമല്ല, മറിച്ച് അപ്രതീക്ഷിതമായ ഒരു വലിയ മാറ്റമായിരിക്കും എന്നാണ് മുന്നറിയിപ്പ്. “ഇത് അതിരുകടന്ന വിലയിരുത്തലാണെന്ന് തോന്നുന്ന ഘട്ടത്തിലാണ് നാം ഇപ്പോൾ. പക്ഷേ ഇത് കോവിഡ്‌നേക്കാൾ വലുതായ ഒന്നിന്റെ തുടക്കമാണ്,” എന്നും അദ്ദേഹം പറയുന്നു.

എഐ മേഖലയിലുള്ളവർക്കുപോലും വലിയ നിയന്ത്രണമില്ലെന്ന് ഷുമർ തുറന്ന് പറയുന്നു. “ഭാവിയെ നിർണ്ണയിക്കുന്നത് വളരെ കുറച്ച് ആളുകളാണ്. ഓപ്പൺഎഐ, ആന്ത്രോപിക്, ഗൂഗിൾ ഡീപ്‌മൈൻഡ് തുടങ്ങിയ കുറച്ച് കമ്പനികളിലെ നൂറുകണക്കിന് ഗവേഷകരാണ് അതിന് പിന്നിൽ,” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. തന്റെ ജോലിയിലെ സാങ്കേതിക ഭാഗങ്ങൾ ഇനി താൻ ചെയ്യേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു. “എനിക്ക് വേണ്ട ഫലത്തെ കുറിച്ച് എഐയോട് പറഞ്ഞാൽ മതി. നാല് മണിക്കൂർ കഴിഞ്ഞ് മടങ്ങിവരുമ്പോൾ ജോലി പൂർത്തിയായിരിക്കും. പലപ്പോഴും അത് ഞാൻ ചെയ്തതിലുപരി മികച്ചതായിരിക്കും,” എന്നും അദ്ദേഹം പറയുന്നു.

ആന്ത്രോപിക് സിഇഒ ദാരിയോ അമൊദെയ് പറഞ്ഞ “എഐ വൈറ്റ് കോളർ എൻട്രി-ലെവൽ ജോലികളുടെ പകുതി ഇല്ലാതാക്കും” എന്ന പ്രസ്താവനയും അദ്ദേഹം ഓർക്കുന്നു. “ഇന്നത്തെ മോഡലുകളുടെ കഴിവ് കണക്കിലെടുത്താൽ, ഈ വർഷാവസാനത്തോടെ തന്നെ വലിയ മാറ്റത്തിനുള്ള അടിസ്ഥാന ശേഷി എത്തിച്ചേരും,” എന്നും ഷുമർ മുന്നറിയിപ്പ് നൽകുന്നു. നിയമം, സാമ്പത്തിക വിശകലനം, മാധ്യമപ്രവർത്തനം, കണ്ടന്റ് റൈറ്റിംഗ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, മെഡിക്കൽ അനാലിസിസ്, കസ്റ്റമർ സർവീസ് തുടങ്ങി അറിവ് അടിസ്ഥാനമായ പല ജോലികളും എഐയുടെ സ്വാധീനത്തിന് വിധേയമാകും എന്ന് അദ്ദേഹം പറയുന്നു.

“എഐ ഒരു പ്രത്യേക കഴിവിനെ മാത്രം മാറ്റിസ്ഥാപിക്കുന്നില്ല; ബൗദ്ധിക ജോലികൾക്ക് പൊതുവായ പകരക്കാരനാണ് അത്,” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.“നിങ്ങളെ ഭയപ്പെടുത്താനല്ല ഞാൻ എഴുതുന്നത്. ഇപ്പോൾ ലഭ്യമായ ഏറ്റവും വലിയ നേട്ടം ‘മുൻപന്തിയിൽ നിൽക്കുക’ എന്നതാണ്. എഐയെ വേഗത്തിൽ മനസിലാക്കുക, ഉപയോഗിക്കുക, അതിനനുസരിച്ച് മാറുക,” എന്നാണ് ഷുമറിന്റെ ഉപദേശം. എഐയെ ഒരു തിരയൽ എഞ്ചിനായി മാത്രം കാണാതെ ഗൗരവമായി ഉപയോഗിക്കാൻ ആളുകൾ തയ്യാറാകണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. കൂടാതെ, സാമ്പത്തികമായി തയ്യാറെടുപ്പ് നടത്തണമെന്നും അദ്ദേഹം പറയുന്നു.

“നിങ്ങളുടെ മേഖലയിൽ വലിയ മാറ്റം സംഭവിക്കാമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, സാമ്പത്തിക സുരക്ഷിതത്വം ഇപ്പോൾ കൂടുതൽ പ്രധാനമാണ്,” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.“ഇത് ഒരു ട്രെൻഡല്ല. സാങ്കേതികവിദ്യ പ്രവർത്തിക്കുന്നു. അത് സ്ഥിരമായി മെച്ചപ്പെടുന്നു. ലോകത്തിലെ സമ്പന്ന സ്ഥാപനങ്ങൾ ട്രില്ല്യൺ ഡോളർ നിക്ഷേപിക്കുന്നു,” എന്നും ഷുമർ പറയുന്നു. “അടുത്ത രണ്ട് മുതൽ അഞ്ച് വർഷം വരെ ആളുകൾ തയ്യാറല്ലാത്ത രീതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഇത് ഇതിനകം തന്നെ എന്റെ ലോകത്തിൽ സംഭവിക്കുന്നു. നിങ്ങളുടെ ലോകത്തേക്കും വരുന്നു,” എന്നും അദ്ദേഹം കുറിക്കുന്നു.

“ഇത് ഇനി ഭാവിയെ കുറിച്ചുള്ള ഒരു ഡിന്നർ സംഭാഷണം മാത്രമല്ല. ഭാവി ഇതിനകം ഇവിടെ എത്തി. അത് നിങ്ങളുടെ വാതിൽ തട്ടാനുള്ളത് മാത്രമാണ് ബാക്കി,” എന്ന് പറഞ്ഞാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.

Hyperwrite CEO Matt Schumer, in an essay titled “Something Big Is Happening,” shared about the rapid advancement of artificial intelligence (AI),

More Stories from this section

family-dental
witywide