ഞാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും കെ സി വേണുഗോപാല്‍

താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖങ്ങളിലാണ് കെ സി വേണുഗോപാലിൻ്റെ പ്രതികരണം. മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും അതിനാല്‍ പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വിജയം കണ്ടാല്‍ 24 മണിക്കൂറിനകമാകും മുഖ്യമന്ത്രിയാരാണെന്ന് തീരുമാനിക്കുക. രമേശ് ചെന്നിത്തലയും വിഡി സതീശനുമടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാൽ മുഖ്യമന്ത്രിയുടെ പേരില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി രീതിയനുസരിച്ച് എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം തേടി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

I am not a CM candidate, KC Venugopal says he will not contest the assembly elections

More Stories from this section

family-dental
witywide