മലപ്പുറം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ ഇ ഡി ഓഫീസിലെ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പി വി അൻവറിനെ വിട്ടയച്ചത്.
ഡിസംബർ 31ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അന്ന് ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി അൻവർ സമയം നീട്ടി ചോദിച്ചിരുന്നു. ജനുവരി ഏഴിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. ഇക്കഴിഞ്ഞ നവംബറിൽ അൻവറിന്റെ വീട്ടിൽ ഇഡി സംഘം പരിശോധന നടത്തിയിരുന്നു.
Illegal acquisition case; PV Anwar was released after interrogation












