അനധികൃതമായി പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു; ബിജെപി ജില്ലാ പ്രസിഡന്റിന് 20 ലക്ഷം പിഴ, സ്വഭാവിക നടപടിയെന്ന് മേയർ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിൽ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് 20 ലക്ഷം രൂപ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്. നടപടികളെ കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷൻ ഉണ്ട്. ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദേശം ലംഘിച്ചതിനാണ് നടപടി. താൻ അധ്യക്ഷൻ ആയിരുന്ന സമയത്ത് ഇത്തരത്തിൽ കോർപ്പറേഷൻ നോട്ടീസ് തന്നിട്ട് ഉണ്ടെന്നും ഇത് വിവാദ വിഷയം ആക്കേണ്ട കാര്യമില്ലെന്നും വി വി രാജേഷ് പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോകാത്ത സംഭവത്തിലും വി വി രാജേഷ് പ്രതികരിച്ചു. എയർപോർട്ടിൽ പോയിരുന്നെങ്കിൽ 40 വാഹനങ്ങളുടെ പിന്നിലായിരിക്കും തന്റെ വാഹനം. പ്രധാനമന്ത്രി തമ്പാനൂരിൽ എത്തുമ്പോൾ താൻ പിഎംജിയിൽ ആയിരിക്കുമെന്നും പിന്നീട് ഒരു വാഹനവും ആ വഴി കടത്തിവിടില്ല. പ്രധാനമന്ത്രി വേദിയിൽ കയറിയാൽ പിന്നീട് ആരെയും കയറ്റിവിടില്ലെന്നും മേയർ പറഞ്ഞു. പ്രോട്ടോകോളിനെ കുറിച്ച് വി.ശിവൻകുട്ടി ഒന്നും പറയേണ്ടെന്നും ശിവൻകുട്ടി നിയമസഭയിൽ നടത്തിയ പ്രോട്ടോകോൾ നമ്മൾ കണ്ടതാണെന്നും വി വി രാജേഷ് കൂട്ടിച്ചേർത്തു.

Illegally installed flex boards during Prime Minister’s visit; BJP district president fined Rs 20 lakh, Mayor says it’s natural action

More Stories from this section

family-dental
witywide