അമേരിക്കൻ ജനതയ്ക്ക് ഇറാൻ പ്രസിഡന്റിന്റെ തുറന്ന കത്ത്; വെടിനിർത്തൽ വിഷയത്തിൽ മൗനം

ടെഹ്റാൻ: അമേരിക്കൻ ജനങ്ങളോട് അഭിസംബോധന ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. ആക്രമണവും അധിനിവേശവും സഹിച്ചിട്ടും ഇറാൻ ഒരിക്കലും ഒരു യുദ്ധം ആരംഭിച്ചിട്ടില്ല എന്ന് കത്തിൽ അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനിലെ പുതിയ ഭരണകൂടത്തിന്റെ പ്രസിഡന്റ്” അമേരിക്കയോട് വെടിനിർത്തൽ ആവശ്യപ്പെട്ടതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് കത്ത് പുറത്തുവന്നത്. എന്നാൽ ട്രംപ് ആരെയാണ് സൂചിപ്പിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല.

സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണത്തിൽ, ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നും സുരക്ഷിതവുമായി മാറിയാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കൂ എന്നും, അതുവരെ ഇറാനെ ശക്തമായി ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, പെസെഷ്കിയാന്റെ കത്തിൽ വെടിനിർത്തൽ സംബന്ധിച്ച് യാതൊരു പരാമർശവും ഉണ്ടായില്ല

അമേരിക്ക, യൂറോപ്പ്, അയൽരാജ്യങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങളോട് ഇറാൻ ജനങ്ങൾക്ക് വൈരാഗ്യമില്ലെന്നും, “സംഘർഷമോ സഹകരണമോ” എന്ന തിരഞ്ഞെടുപ്പാണ് ഭാവി തലമുറകളുടെ ഭാവിയെ നിർണയിക്കുകയെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

In a letter addressed to the “people of the United States of America”, Iranian President Masoud Pezeshkian says Iran “never initiated a war” despite what he describes as “enduring occupation and invasion”

More Stories from this section

family-dental
witywide