അത് നടക്കില്ല; കാനഡ–ചൈന വ്യാപാര കരാറിനെതിരെ ട്രംപ്, ചൈന കാനഡയെ കൈവശപ്പെടുത്തില്ലെന്ന് മുന്നറിയിപ്പ്

കാനഡയും ചൈനയും തമ്മിലുള്ള വ്യാപാര കരാറിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത പ്രതികരണവുമായി രംഗത്തെത്തി. കാനഡയ്‌ക്കെതിരെ 100 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, ചൈനയ്‌ക്കെതിരായ ‘ടേക്ക് ഓവർ’ പരാമർശവും ശ്രദ്ധേയമായി. “ലോകത്തിന് ഏറ്റവും ആവശ്യമില്ലാത്ത കാര്യം ചൈന കാനഡയെ കൈവശപ്പെടുത്തുന്നതാണ്. അത് ഒരിക്കലും സംഭവിക്കില്ല, അടുത്തേക്കും പോലും വരില്ല,” എന്ന് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ശനിയാഴ്ച ട്രംപ് കുറിച്ചു.

കാനഡ ചൈനയുമായി വ്യാപാര കരാർ മുന്നോട്ട് കൊണ്ടുപോയാൽ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ കാനഡൻ ഉൽപ്പന്നങ്ങൾക്കും 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈന കാനഡയെ പൂർണമായി തിന്നുകളയും. അവിടുത്തെ ബിസിനസുകളും സാമൂഹിക ഘടനയും ജീവിതരീതിയും നശിപ്പിക്കുമെന്ന് സോഷ്യൽ മീഡിയയിൽ ട്രംപ് ആരോപിച്ചു.

കാനഡ ചൈനയുമായി കരാർ ഒപ്പുവച്ചാൽ ഉടൻ തന്നെ യുഎസിലേക്ക് വരുന്ന എല്ലാ കാനേഡിയൻ ഉൽപ്പന്നങ്ങൾക്കും 100 ശതമാനം തീരുവ ബാധകമാക്കുമെന്നും ട്രംപ് വ്യക്തമാക്കി. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയെയും ട്രംപ് വിമർശിച്ചു. ചൈനയുമായി കൂടുതൽ വ്യാപാര ഇടപാടുകൾക്ക് രാജ്യം തുറന്നത് വലിയ തെറ്റാണെന്നായിരുന്നു ട്രംപിന്റെ ആരോപണം.

ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിന് വഴിയൊരുക്കിയ പുതിയ കരാറിനെയും അദ്ദേഹം പരാമർശിച്ചു. കാനഡയെ യുഎസിന്റെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന ആഗ്രഹത്തെ കുറിച്ചും ട്രംപ് പരിഹാസപരമായി ആവർത്തിച്ചു. നാറ്റോ സഖ്യത്തെ സമ്മർദ്ദത്തിലാക്കിയ ഗ്രീൻലാൻഡ് ഏറ്റെടുക്കൽ വിഷയത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

ഈ ആഴ്ച സ്വിറ്റ്സർലാൻഡിലെ ഡാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ, “യുണൈറ്റഡ് സ്റ്റേറ്റ്സ് കൊണ്ടാണ് കാനഡ നിലനിൽക്കുന്നത്” എന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ചൈനയുമായുള്ള കരാർ ഒപ്പുവച്ചതിന് പിന്നാലെ, ഡാവോസിൽ നടത്തിയ പ്രസംഗത്തിൽ ലോകത്തിലെ ശക്തരായ രാജ്യങ്ങളുടെ സമ്മർദ്ദ നയങ്ങൾക്കെതിരെ മാർക്ക് കാർണി മുന്നറിയിപ്പ് നൽകി. ട്രംപിന്റെ നേതൃത്വത്തിനെതിരായ പരോക്ഷ വിമർശനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇതിന് പിന്നാലെ, ആഗോള സംഘർഷങ്ങൾ പരിഹരിക്കാൻ ട്രംപ് രൂപീകരിക്കാനൊരുങ്ങുന്ന ‘ബോർഡ് ഓഫ് പീസ്’ എന്ന സമിതിയിലേക്ക് കാർണിയെ ക്ഷണിച്ച തീരുമാനം ട്രംപ് പിൻവലിച്ചു. കഴിഞ്ഞ ആഴ്ചയാണ് ചൈനയും കാനഡയും ചില വ്യാപാര തടസ്സങ്ങൾ കുറയ്ക്കാനും ബന്ധം പുനർനിർമ്മിക്കാനും ധാരണയിലെത്തിയത്. ഇത് കാനഡയുടെ വിദേശനയത്തിൽ മാറ്റത്തിന്റെയും ട്രംപിന്റെ വ്യാപാര അജണ്ടയിൽ നിന്നുള്ള അകലം പാലിക്കുന്നതിന്റെയും സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

In a Saturday post, Trump said, “The last thing the World needs is to have China take over Canada. It’s NOT going to happen

More Stories from this section

family-dental
witywide