വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ ശ്യാമള സിപിഐഎം സ്ഥാനാർത്ഥി ആകില്ല. സ്ഥാനാർഥിയായി സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജനോ മാധ്യമപ്രവർത്തകനായയ നികേഷ് കുമാറോ എത്തിയേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനാണ് നിലവിൽ തളിപ്പറമ്പ് എംഎൽഎ.
അദ്ദേഹത്തിന്റെ ഭാര്യയായ പി.കെ ശ്യാമളയുടെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ചതെങ്കിലും പ്രാദേശികമായി എതിർപ്പുയർന്നതിനാൽ ഒത്തുതീർപ്പു സ്ഥാനാർഥിയായി എം.വി. ജയരാജനെ നിർദേശിക്കാൻ സംസ്ഥാന നേതൃത്വം നിർബന്ധിതരാകുകയായിരുന്നു.അതേസമയം,കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കാൻ തയ്യാറായതോടെ ജില്ലയിൽ വനിതാ പ്രാതിനിധ്യവുമായി. വനിതാ സ്ഥാനാർഥി എന്ന നിലയിലായിരുന്നു മണ്ഡലത്തിൽ ശ്യാമളയെ പരിഗണിച്ചത്. ഇതിനിടെ രാവിലെ എം.വി. ജയരാജൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി കണ്ടു ചർച്ച നടത്തി.
In Thaliparambu legislative assembly, MV Govindan’s wife PK Shyamala will not be a candidate; instead, state secretariat member MV Jayarajan or journalist Nikesh Kumar will be the candidates.









