വാഷിംഗ്‌ടൺ ഡി ഡി: അമേരിക്കൻ പലചരക്ക് കടകളിൽ വിൽക്കുന്ന കടൽ മത്സ്യങ്ങൾക്ക് ഉത്ഭവസ്ഥാനം വ്യക്തമാക്കുന്ന പുതിയ ലേബലുകൾ കൊണ്ടുവരാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതുതായി ഏർപ്പെടുത്തുന്ന ‘യു.എസ് കോട്ട് സീഫുഡ്’ (US Caught Seafood) ലേബൽ നിർബന്ധിതമായിരിക്കില്ല. തന്റെ ഫ്ലോറിഡയിലെ പ്രചാരണ പ്രസംഗത്തിൽ ട്രംപ് ഈ മത്സ്യബന്ധന മേഖലയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്കയിൽ വിൽക്കപ്പെടുന്ന മത്സ്യങ്ങളുടെ ഭൂരിഭാഗവും (2023-ലെ കണക്കനുസരിച്ച് ഏകദേശം 80%) ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. 25 ബില്യൺ ഡോളർ വിലമതിക്കുന്ന മത്സ്യങ്ങളാണ് ഇറക്കുമതി ചെയ്തത്. അതേസമയം, ആഭ്യന്തര മത്സ്യബന്ധന മേഖലയുടെ മൂല്യം 5.1 ബില്യൺ ഡോളർ മാത്രമാണ്.
കടം നൽകാനുള്ള പദ്ധതി: പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി മത്സ്യബന്ധന വ്യവസായത്തിന് യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ വഴി 5 ബില്യൺ ഡോളറിന്റെ വായ്പകളും ഭരണകൂടം തയ്യാറാക്കുന്നുണ്ട്.
In US, the source of marine fish can now be identified; the Trump administration introduces new labels that specify the place of origin.













