മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: ഡിസിസി അംഗം ചേന്തി അനിൽ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ തിരുവനന്തപുരം ഡിസിസി അംഗവും ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിലിനെതിരെ കേസെടുത്ത് പൊലീസ്. തുടർന്ന് ശ്രീകാര്യം പൊലീസ് അനിലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

ചെമ്പഴന്തിയിൽ നടന്ന ചതയദിന ആഘോഷ പരിപാടികളിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം, ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘാടകർ വഴിയിൽ തടയുകയായിരുന്നു. വാഹനം തടഞ്ഞതിനെ തുടർന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി സംഘാടകരുമായി സംസാരിച്ചു. ഇതിനിടയിൽ ചേന്തി അനിൽ മുഖ്യമന്ത്രിയോട് കയർത്തു സംസാരിച്ചതാണ് പൊലീസ് നടപടിയിലേക്ക് നയിച്ചത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ പൊലീസ്, അർധരാത്രിയോടെയാണ് അനിലിനെ കസ്റ്റഡിയിലെടുത്തത്. അനിലിനെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ ചേന്തി അനിലിൻ്റെ നേതൃത്വത്തിൽ മോശം വാക്കുകൾ പറയുകയുണ്ടായി. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ചേന്തി അനിലിനെയും കൂട്ടരേയും തള്ളിമാറ്റി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ലിസ്റ്റിൽ ചേന്തിയിലെ പ്രോഗ്രാം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിന് സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാത്തതിനാൽ പൊതുസമ്മേളനം ഉപേക്ഷിച്ച് സംഘാടകർ പ്രതിഷേധിക്കുകയായിരുന്നു.

Incident of misbehaving by blocking the Chief Minister’s vehicle: DCC member Chenthi Anil in custody

Also Read

More Stories from this section

family-dental
witywide