മലയാള മണ്ണിൽ കിവീസിനെ തകർത്തെറിഞ്ഞ് ഇന്ത്യ; ഇഷാൻ കിഷന് സെഞ്ചുറി

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ന്യൂസീലൻഡിനെ 46 റൺസിന് തോൽപ്പിച്ചു. ഇന്ത്യ ഉയർത്തിയ 272 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 19.4 ഓവറിൽ 225 റൺസിന് ഓൾഔട്ടായി. ഇതോടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത് ഇഷാൻ കിഷന്റെ സെഞ്ചുറിയാണ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കം മുതൽ തിരിച്ചടിയായിരുന്നു. ഓപ്പണർ ടിം സെയ്‌ഫോർട്ടിനെ ആദ്യ ഓവറിൽ തന്നെ നഷ്ടപ്പെട്ടു. പിന്നീടെത്തിയ രചിൻ-ഫിൻ അലൻ കൂട്ടുക്കെട്ട് കിവീസിന് ആശ്വാസം പകരുന്ന ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. പിന്നീടെത്തിയ ആർക്കും ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് ആദ്യം തന്നെ മലയാളി താരം സഞ്ജു സാംസൺ ആറ് റൺസെടുത്ത് മടങ്ങിയത് മാത്രമാണ് നിരാശയുണ്ടാക്കിയത്. 43 പന്തിൽ നിന്ന് 103 റൺസെടുത്താണ് ഇഷാൻ കിഷൻ ക്രീസ് വിട്ടത്. 10 സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിങ്‌സ്. പരമ്പരയിലെ മൂന്നാം അർധ സെഞ്ചുറി നേടിയ സൂര്യകുമാർ 30 പന്തിൽ 63 റൺസെടുത്താണ് മടങ്ങിയത്.

India crushes Kiwis; Ishan Kishan scores century

More Stories from this section

family-dental
witywide