ഇറാനെതിരെ യു.എസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യ. രാജ്യങ്ങൾ ആത്മസംയമനം പാലിക്കണമെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. “ഇറാനും ഗൾഫ് മേഖലയിലും ഉണ്ടായിരിക്കുന്ന പുതിയ സംഭവവികാസങ്ങളെ കുറിച്ച് ഇന്ത്യയ്ക്ക് അങ്ങേയറ്റം ആശങ്കയുണ്ട്. എല്ലാ പക്ഷങ്ങളും ആത്മസംയമനം പാലിക്കണം, സംഘർഷം വർധിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണം, സാധാരണ പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം,” എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സംഘർഷം കുറയ്ക്കാനും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനും ചർച്ചകളും നയതന്ത്രപരമായ ഇടപെടലും തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. “എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും ഭൗമപരിധി അഖണ്ഡതയും മാനിക്കപ്പെടണം,” എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.മധ്യപൂർവ്വേഷ്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾക്കും MEA പ്രതികരിച്ചു.
അമേരിക്കൻ താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. “പ്രദേശത്തെ എംബസികൾ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടുന്നുണ്ട്. ജാഗ്രത പാലിക്കാനും, എംബസിയുമായി ബന്ധം തുടരാനും, പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ട് നിർദേശങ്ങൾ നൽകിയിട്ടുണ്ട്,” MEA വ്യക്തമാക്കി. ഇറാനും ഗൾഫ് മേഖലയിലും നിലനിൽക്കുന്ന സാഹചര്യങ്ങളെ ഇന്ത്യ അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
India is deeply concerned at the recent developments in Iran and the Gulf region.









