പശ്ചിമേഷ്യൻ സംഘർഷം: ഉയർന്ന വില നൽകി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്ത് രാജ്യം, ഏപ്രിൽ മാസത്തെ വിതരണത്തിനായി വാങ്ങിയത് 6 കോടി ബാരൽ റഷ്യൻ എണ്ണ

ന്യൂഡൽഹി: അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ്റെ തിരിച്ചടി യെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ റഷ്യയിൽനിന്ന് വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യ. ഏപ്രിൽ മാസത്തെ വിതരണത്തിനായി ഏകദേശം 6 കോടി ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യൻ റിഫൈനറികൾ വാങ്ങിക്കൂട്ടിയത്.

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം തടസ്സപ്പെട്ടതാണ് റഷ്യൻ വിപണിയുമായി വീണ്ടും ഇന്ത്യയെ കൂടുതൽ അടുപ്പിച്ചത്. മാർച്ച് 12-ന് മുമ്പ് കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് അമേരിക്ക നൽകിയ പ്രത്യേക ഇളവാണ് ഇന്ത്യക്ക് ഗുണകരമായത്. ഇതോടെ റഷ്യൻ എണ്ണ വാങ്ങുമ്പോൾ യുഎസ് ഉപരോധമോ അധിക നികുതിയോ ഇന്ത്യ നേരിടേണ്ടിവരില്ല.

ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് വിലയേക്കാൾ 5-15 ഡോളർ വരെ അധിക തുക നൽകിയാണ് പുതിയ കരാറുകൾ ഉറപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. മുമ്പ അമേരിക്കൻ സമ്മർദ്ദത്തെത്തുടർന്ന് റഷ്യൻ എണ്ണ ഒഴിവാക്കിയിരുന്ന മാംഗളൂർ റിഫൈനറി, ഹിന്ദുസ്ഥാൻ മിത്തൽ എനർജി തുടങ്ങിയ കമ്പനികൾ വീണ്ടും റഷ്യൻ വിപണിയിൽനിന്ന് എണ്ണ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.

ഇറാഖിൽനിന്നും സൗദി അറേബ്യയിൽനിന്നും വാങ്ങിയ എണ്ണ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നതാണ് കമ്പനികളെ വീണ്ടും റഷ്യയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. അതേസമയം, റഷ്യയെ കൂടാതെ വിതരണ ശൃംഖല വൈവിധ്യവൽക്കരിക്കാൻ വെനസ്വേലയിൽനിന്ന് ഏപ്രിൽ മാസത്തിൽ 80 ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്യാനും രാജ്യത്തിന് പദ്ധതിയുണ്ട്. സാധ്യമായ എല്ലാ സ്രോതസ്സുകളിൽനിന്നും എണ്ണയും ഗ്യാസും ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

India is recalibrating its energy strategy due to West Asian conflict disruptions, shifting from massive, high-premium Russian oil imports towards resuming purchases from Venezuela.

More Stories from this section

family-dental
witywide