
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കി പ്രതിരോധ മന്ത്രാലയം. ഏകദേശം 3.25 ലക്ഷം കോടി രൂപയുടേതാണ് ഈ മെഗാ കരാർ.
റാഫേൽ വിമാനങ്ങൾ നിർമ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷൻ ഉൾപ്പെടെയുള്ള ആഗോള കമ്പനികളാണ് ഈ കരാറിനായുള്ള മത്സരരംഗത്തുള്ളത്.
കരാർ പ്രകാരം 18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് വാങ്ങുകയും ബാക്കി 96 വിമാനങ്ങൾ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിക്കുകയും ചെയ്യും. നിലവിൽ 36 റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്. കൂടാതെ, നാവികസേനയ്ക്കായി 26 റാഫേൽ-എം വിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഈ ആഴ്ച തന്നെ ഈ നിർദ്ദേശത്തിന് പ്രാഥമിക അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഈ മാസം ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം.
India is set to sign its biggest arms deal: 114 Rafale fighter jets worth Rs 3.25 lakh crore.











