ട്രംപിന്റെ തരിഫ് അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയതിൽ കരുതലോടെ ഇന്ത്യ, വ്യാപാര കരാറിലടക്കം പ്രതിഫലിക്കും, ആഗോള വിപണിയിലും വമ്പൻ ചലനങ്ങൾക്ക് സാധ്യത

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഇന്ത്യ അതീവ ജാഗ്രതയോടെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. പ്രസിഡന്റിന് ഏകപക്ഷീയമായി നികുതി ചുമത്താൻ അധികാരമില്ലെന്ന കോടതി വിധി ആഗോള വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ സംബന്ധിച്ച തുടർനടപടികൾ വിശദമായി വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

നികുതി നയം റദ്ദാക്കിയതോടെ നിലവിലുള്ള വ്യാപാര ചർച്ചകളിൽ എന്ത് മാറ്റമുണ്ടാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് ഔദ്യോഗിക നിലപാട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന ഉയർന്ന തീരുവകൾ ഒഴിവാകുന്നത് ഐടി, വസ്ത്ര നിർമ്മാണ മേഖലകൾക്ക് ഗുണകരമായേക്കാം. എന്നാൽ അമേരിക്കൻ ഭരണകൂടം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതും കോൺഗ്രസ് വഴി പുതിയ നിയമനിർമ്മാണങ്ങൾ നടത്തുമോ എന്നതും ഇന്ത്യ ഉറ്റുനോക്കുന്നു.

വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇന്ന് യുഎസ് അംബാസഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെക്കുറിച്ചും പുതിയ സാഹചര്യത്തിൽ കരാറുകളിലെ നിയമപരമായ സാങ്കേതികതകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ പുതിയ വ്യാപാര കരാറുകളുമായി മുന്നോട്ട് പോകൂ എന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

India monitors US Supreme Court’s tariff reversal; Piyush Goyal meets US Ambassador

More Stories from this section

family-dental
witywide