അസമിലെ ദേശിയ പാതയിൽ അടിയന്തര ലാൻഡിങ് സൗകര്യം; ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി പുതിയ റൺവേ, ചൈനീസ് ഭീഷണിക്കും മറുപടി

അസമിലെ ദേശീയപാതയിൽ യുദ്ധവിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും അടിയന്തരമായി ഇറങ്ങാൻ കഴിയുന്ന തരത്തിലുള്ള ലാൻഡിങ് സൗകര്യം (Emergency Landing Facility) വിജയകരമായി സജ്ജീകരിച്ചത് രാജ്യത്തിന് വലിയ നേട്ടം. അതിർത്തി മേഖലകളിൽ സൈനിക നീക്കങ്ങൾ വേഗത്തിലാക്കാനും യുദ്ധസമയത്തോ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോഴോ വിമാനത്താവളങ്ങൾക്ക് പകരമായി ഉപയോഗിക്കാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ പ്രതിരോധ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിർണ്ണായകമായ ഒരു ചുവടുവെപ്പാണ്. മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനും ഇത് കരുത്താകും.

അസമിലെ ധേമാജി ജില്ലയിൽ നിർമ്മിച്ച ഈ റൺവേ, സിവിലിയൻ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും ഒരേപോലെ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റഷ്യൻ നിർമ്മിത സുഖോയ്-30 എം.കെ.ഐ തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങൾക്കും ഭീമൻ ട്രാൻസ്പോർട്ട് വിമാനമായ സി-130 ജെ സൂപ്പർ ഹെർക്കുലീസിനും ഇവിടെ സുരക്ഷിതമായി ഇറങ്ങാൻ സാധിക്കും. ചൈനയുമായുള്ള അതിർത്തിക്ക് സമീപം ഇത്തരമൊരു സൗകര്യം ഒരുക്കിയത് സൈന്യത്തിന് കൂടുതൽ വേഗത്തിൽ സൈനികരെയും ആയുധങ്ങളെയും എത്തിക്കാൻ സഹായിക്കും.

ദേശീയപാത അതോറിറ്റിയും വ്യോമസേനയും സംയുക്തമായാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. സാധാരണ സമയങ്ങളിൽ വാഹന ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഈ പാത, അടിയന്തര സാഹചര്യങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ വിമാനങ്ങൾക്കായി മാറ്റാൻ സാധിക്കും. ഉത്തർപ്രദേശിലും ആന്ധ്രാപ്രദേശിലും രാജസ്ഥാനിലും നേരത്തെ തന്നെ ഇത്തരം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യമായാണ് ഇത്രയും വിപുലമായ ഒരു അടിയന്തര ലാൻഡിങ് സംവിധാനം യാഥാർത്ഥ്യമാകുന്നത്.

India strengthens defense in North East with Emergency Landing Facility in Assam for fighter jets

More Stories from this section

family-dental
witywide