സുഗന്ധദ്രവ്യങ്ങൾ, ചായ, കാപ്പി കൊപ്ര, വെളിച്ചെണ്ണ, അടക്ക, കശുവണ്ടി, പഴം, പേരക്ക, മാങ്ങ, കൈതച്ചക്ക, കൊക്കോ, സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയുടെ തീരുവ 50 ശതമാനത്തിൽ നിന്നും പൂജ്യമായി മാറുമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്നും 30 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥ നമ്മുടെ കയറ്റുമതിക്കാർക്ക് തുറക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു.
വിമാനഭാഗങ്ങൾ, യന്ത്ര ഭാഗങ്ങൾ, ഫാർമസൂട്ടിക്കൽ, രത്നങ്ങൾ, പ്ലാറ്റിനം, കരകൗശല വസ്തുക്കൾ, ഉരുക്ക്, വിലകൂടിയ ലോഹങ്ങൾ, ധാതുക്കൾ , പ്രകൃതിദത്ത റബ്ബർ, എന്നിവയുടെ തീരുവയും പൂജ്യമാകും. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന സ്മാർട്ട് ഫോണുകൾക്ക് സീറോ ഡ്യൂട്ടിയാകും. ഇന്ത്യയിൽ സംവേദനക്ഷമമായ വസ്തുക്കളെ കരാറിൽ നിന്നും ഒഴിവാക്കി. ജനിതകമാറ്റം വരുത്തിയ വസ്തുക്കൾ ഇന്ത്യയിൽ എത്തില്ല. പാലുൽപന്നങ്ങൾ, സോയാബീൻ മാംസം, അരി, പഞ്ചസാര, ഗോതമ്പ്, ബാജിറ റാഗി, ജോവർ, വസ്തുക്കളും ഇന്ത്യയിൽ ഇറക്കുമതി ചെയ്യില്ലെന്നും തേൻ, എത്തനോള്‍, പുകയില തുടങ്ങിയ വസ്തുക്കൾക്കും ഇളവുകളില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഡിസ്റ്റിലറുകളിൽ ഉപയോഗിക്കുന്ന ഉണക്കിയ ധാന്യങ്ങൾ, വൈൻ ,മദ്യം, ആവശ്യം അനുസരിച്ചുള്ള കാലിത്തീറ്റ, പി സ്ത്ത, വാൾനട്ട്, വ്യവസായ വസ്തുക്കൾ, ക്യാൻസർ ചികിത്സയ്ക്ക് ആവശ്യമായ ചില വസ്തുക്കൾ, കോസ്മെറ്റിക് വസ്തുക്കൾ, ഓർഗാനിക് ഇൻ ഓര്‍ഗാനിക് കെമിക്കലുകൾ, മെഡിക്കൽ ഉപകരണങ്ങൾ, എക്സ്-റേ വാൽവുകൾ, പേസ്മേക്കറുകൾ, പെട്രോളിയം ഗ്യാസ് ഉപകരണങ്ങൾ, കേൾവി ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യ അമേരിക്കയ്ക്ക് തീരുവ ഒഴിവാക്കി കൊടുത്ത വസ്തുക്കൾ. അതേസമയം, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് തീരുവ കുറവാണന്നും രാജ്യത്തെ കർഷക താല്പര്യങ്ങൾ പൂർണമായും സംരക്ഷിച്ചുവെന്നും ഇന്ത്യ യുഎസ് വ്യാപാര കരാർ ഭാവി മുൻനിർത്തി ഇന്നത്തെ ദിനം തങ്ക ലിപികളാൽ എഴുതപ്പെടുമെന്നും
കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
India-US trade deal; Tariffs on everything from tea, coffee, coconut oil to natural rubber will be zero, Union Minister Piyush Goyal says trade worth $500 billion every year










