ഇന്ത്യ യുഎസ് വ്യാപാര കരാർ; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയ പോസ്റ്റ് നീക്കംചെയ്ത് അമേരിക്ക

ഇന്ത്യ യുഎസ് വ്യാപാര കരാർ വിവരിക്കുന്ന രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയ പോസ്റ്റ് നീക്കംചെയ്ത് അമേരിക്ക. പാക് അധീന കാശ്മീർ, അക്സായി ചിൻ മേഖലകൾ ഉൾപ്പെടുത്തിയ ഭൂപടമാണ് നീക്കിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ആണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പോസ്റ്റ് ചെയ്തത്. യുഎസ് കയറ്റുമതിയ്ക്ക് ഇന്ത്യ തീരുവകൾ കുറച്ചതായി കാണിക്കുന്ന ഒരു ഗ്രാഫിക്സ് ഭാഗമായിരുന്നു ഇന്ത്യയുടെ ഭൂപടം. മുമ്പ് യുഎസ് ഭൂപടങ്ങളില്‍ പാക് അധിനിവേശ കശ്മീരിനെ വ്യക്തമായി വേര്‍തിരിച്ച് രേഖപ്പെടുത്തുന്നതായിരുന്നു പതിവ്.

ഈ രീതി പാടെ മാറ്റുന്നതായിരുന്നു യുഎസ്ടിആർ പോസ്റ്റ് ചെ‍യ്തിരുന്ന ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം. വ്യാപാര കരാറിൻ്റെ ഭാഗമായി ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം തീരുവ നീക്കം ചെയ്ത് അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ വിജ്ഞാപനം ഇറക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവയും ഡോണൾഡ് ട്രംപ് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യയ്ക്കുമേലുള്ള തീരുവ 18 ശതമാനമായി മാറി.

India US trade deal; US removes post with political map of India

More Stories from this section

family-dental
witywide