ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെതിരെ ‘കരയാക്രമണത്തിനും ഇന്ത്യ സജ്ജമായിരുന്നു’: വെളിപ്പെടുത്തലുമായി കരസേനാ മേധാവി

ന്യൂഡൽഹി : ‘ഓപ്പറേഷൻ സിന്ദൂർ’ നടക്കവെ പാക്കിസ്ഥാനെതിരെ കരയാക്രമണത്തിന് ഇന്ത്യൻ സൈന്യം പൂർണ്ണസജ്ജമായിരുന്നുവെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ വെളിപ്പെടുത്തൽ. ന്യൂഡൽഹിയിൽ നടന്ന വാർഷിക സൈനിക ദിന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കി വൻതോതിലുള്ള കരയാക്രമണത്തിന് സൈന്യം തയ്യാറെടുത്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രകോപനങ്ങൾ ഉണ്ടായാൽ മുമ്പത്തെപ്പോലെ നിയന്ത്രണങ്ങൾ പാലിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

2025 മെയ് മാസത്തിൽ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും വാർഷിക പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. “നമ്മുടെ കണ്ണുകളെയും കാതുകളെയും സംബന്ധിച്ചിടത്തോളം, ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനാൽ, അവർ പൂർണ്ണമായും ജാഗ്രത പാലിക്കും. ഇതിനനുസരിച്ച്, നമ്മുടെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്,” പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകര ക്യാമ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കരസേനാ മേധാവി പറഞ്ഞു.

“ഞങ്ങളുടെ കൈവശമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങളുടെ അറിവിൽ ഏകദേശം എട്ട് ക്യാമ്പുകൾ ഇപ്പോഴും സജീവമാണെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിൽ രണ്ടെണ്ണം അന്താരാഷ്ട്ര അതിർത്തിക്ക് എതിർവശത്തും ആറെണ്ണം നിയന്ത്രണ രേഖയ്ക്ക് എതിർവശത്തുമാണ്,” അദ്ദേഹം പറഞ്ഞു, ഈ ക്യാമ്പുകളിൽ ഇപ്പോഴും ചില സാന്നിധ്യമോ പരിശീലന പ്രവർത്തനങ്ങളോ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം എന്തെങ്കിലും പ്രവർത്തനം വീണ്ടും നടന്നാൽ, ഞങ്ങൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന ഏത് നടപടിയുമായി ഞങ്ങൾ തീർച്ചയായും മുന്നോട്ടുപേകും,” അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദം അവസാനിപ്പിക്കാത്ത പക്ഷം ലോകഭൂപടത്തിൽ പാക്കിസ്ഥാന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും സൈനിക മേധാവി ആവർത്തിച്ചു.

കഴിഞ്ഞ ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഇതിലൂടെ പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും 9 പ്രധാന ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു.

‘India was also prepared for a ground attack against Pakistan in Operation Sindoor’: Army Chief reveals

Also Read

More Stories from this section

family-dental
witywide