വിവേക് രാമസ്വാമിക്ക് മൂന്നാമത്തെ കുഞ്ഞ്; ആദ്യ ചിത്രം പങ്കുവെച്ച് ദമ്പതികൾ

ഇന്ത്യൻ-അമേരിക്കൻ സംരംഭകനും റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ പ്രസിഡന്റ് സ്ഥാനാർഥിയുമായ വിവേക് രാമസ്വാമിക്കും ഭാര്യ ഡോ. അപൂർവ തിവാരി രാമസ്വാമിക്കും മൂന്നാമത്തെ കുഞ്ഞ് പിറന്നു. ബുധനാഴ്ച ജനിച്ച പെൺകുഞ്ഞിന് ‘സാവിത്രി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ ജനനവിവരം രാമസ്വാമി എക്‌സിലൂടെ പങ്കുവച്ചു. കുടുംബത്തിന്റെ ചിത്രം ഉൾപ്പെടെയുള്ള പോസ്റ്റിൽ 2026 ഫെബ്രുവരി 4 എന്ന തീയതിയും “അപൂർവയും വിവേകും തങ്ങളുടെ മകൾ സാവിത്രിയുടെ ജനനം പ്രഖ്യാപിക്കുന്നു” എന്ന കുറിപ്പും ഉണ്ടായിരുന്നു.

പോസ്റ്റിനൊപ്പം നൽകിയ പ്രസ്താവനയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കുടുംബം അറിയിച്ചു. ഒഹായോയിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും സുഹൃത്തുക്കളിൽ നിന്നും ലഭിച്ച പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദിയുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. സാവിത്രിയുടെ ജനനത്തിന് മുമ്പ് ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. മകളുടെ വരവോടെ രാമസ്വാമി കുടുംബത്തിൽ ഇപ്പോൾ അഞ്ച് അംഗങ്ങളായി.

ബയോടെക് സംരംഭകനായും എഴുത്തുകാരനായും ദേശീയതലത്തിൽ ശ്രദ്ധേയനായ വിവേക് രാമസ്വാമി പിന്നീട് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. 2024ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി മത്സരത്തിൽ പങ്കെടുത്തെങ്കിലും പിന്നീട് പിന്മാറി. നിലവിൽ 2026ലെ ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിനുള്ള മത്സരത്തിന് തയ്യാറെടുക്കുകയാണ് അദ്ദേഹം. ഭാര്യ ഡോ. അപൂർവ തിവാരി രാമസ്വാമി ഒരു ഡോക്ടറാണ്. കുടുംബജീവിതത്തിനും മൂല്യങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയായി അപൂർവയെ വിവേക് പലവട്ടം പൊതുപ്രസംഗങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.

Indian-American entrepreneur and former Republican presidential candidate Vivek Ramaswamy welcomes third child; couple shares first picture

More Stories from this section

family-dental
witywide