ഇലിനോയുടെ മറ്റൊരു ചരിത്രനിമിഷം കൂടി. ഇലിനോയ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ് ടി. ടെയിലർ എത്തുന്നു. ജനുവരി 30ന് ചുമതലയേൽക്കുന്ന അദ്ദേഹം ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജൻ കൂടിയാണ്. ഇലിനോയ് അപ്പീൽ കോടതിയിൽ ജസ്‌റ്റിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജസ്റ്റിസ് മേരി ജെയ്ൻ തീസിന്റെ വിരമിക്കലിനെത്തുടർന്നാണ് ഈ ചരിത്ര നിയമനം.
സഞ്ജയ് ടി. ടെയിലറിന് ട്രയൽ കോടതി, അപ്പീൽ കോടതി തുടങ്ങി ഇലിനോയ് നീതിന്യായ വ്യവസ്ഥയുടെ എല്ലാ തലങ്ങളിലുമായി നീണ്ട 23 വർഷത്ത ജുഡീഷ്യൽ പരിചയമുണ്ട്. 2028 ഡിസംബർ 4 വരെയായിരിക്കും സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ കാലാവധി. തുടർന്നും പദവിയിൽ തുടരുന്നതിന് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. 2004 മുതൽ ലൊയോള യൂണിവേഴ്സിറ്റി ഷിക്കാഗോ സ്‌കൂൾ ഓഫ് ലോയിൽ അധ്യാപകനായി പ്രവർത്തിക്കുന്ന അദ്ദേഹം ഏഷ്യൻ അമേരിക്കൻ ജഡ്‌ജസ് അസോസിയേഷൻ ഓഫ് ഇലിനോയുടെ പ്രസിഡൻ്റ് കൂടിയാണ്.
Indian American judge Sanjay Tailor has been appointed to Illinois Supreme Court beginning at the end of January to become the first Asian American to serve on the state’s top court.














