റിപ്പബ്ലിക് ദിനം ആഘോഷിച്ച് റോമിലെ ഇന്ത്യന്‍ എംബസ്സി

ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റോമിലെ ഇന്ത്യന്‍ എംബസി വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളും സാംസ്‌കാരിക പൈതൃകവും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടായിരുന്നു ചടങ്ങുകൾ.

പരിപാടിയില്‍ റോമിലെ ശ്രദ്ധേയ സാന്നിധ്യമായ സ്ട്രിങ്‌സ് റോമാ മ്യൂസിക് ബാന്‍ഡ് പ്രത്യേക പ്രകടനം നടത്തി. കഴിഞ്ഞ അഞ്ച് വര്‍ഷമായി റോമില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സംഗീതസംഘം, ‘വന്ദേമാതരം’ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് വന്ദേമാതരം ആലപിച്ചു. ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകവും സാംസ്‌കാരിക ഐക്യവും പ്രതിഫലിപ്പിച്ച പരിപാടി പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷമായി.

Indian Embassy in Rome celebrates Republic Day

More Stories from this section

family-dental
witywide