H-1B വിസയുള്ള ഇന്ത്യൻ യുവാവിനെ നാട്ടിൽ വന്നിരിക്കെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; യുഎസിലേക്ക് തിരികെ പോകുന്നതിന് അടിയന്തര ഉപദേശം തേടി യുവാവ്

അമേരിക്കയിലെ H-1B വിസയിൽ ജോലി ചെയ്തിരുന്ന ഒരു ഇന്ത്യൻ യുവാവിനെ നാട്ടിൽ വന്നിരിക്കെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇതേതുടർന്ന്, യുഎസിലേക്ക് തിരികെ പോകുന്നതിന് റെഡ്ഡിറ്റിൽ അടിയന്തര ഉപദേശം തേടിയിരിക്കുകയാണ് യുവാവ്.
പോസ്റ്റ് പങ്കുവച്ചതോടെ വലിയ ചർച്ചകൾക്ക് തുടക്കമായി.

എല്ലാവർക്കും നമസ്കാരം, എന്റെ കമ്പനിയിൽ നിന്ന് എന്നെ പിരിച്ചുവിട്ടതായി അടുത്തിടെ അറിഞ്ഞു. ഞാൻ ഇപ്പോൾ H-1B വിസയിലാണ്, I-140 അംഗീകൃതമാണ്, ഇപ്പോൾ ഇന്ത്യയിലാണ്. അടുത്ത ഒരു രണ്ട് ദിവസത്തിനകം അമേരിക്കയിലേക്ക് തിരിച്ചുപോവാൻ കഴിയുമോ? H-1B റദ്ദാക്കാൻ ചില ദിവസങ്ങൾ എടുക്കുമെന്ന് കേട്ടിട്ടുണ്ട്, പക്ഷേ അതിന്റെ ശരിതെറ്റുകൾ വ്യക്തമല്ല. ഇത്തരത്തിൽ നേരിട്ടവരോ അറിയാവുന്നവർ ആരെങ്കിലും നിർദ്ദേശം നൽകാമോ?” എന്നാണ് യുവാവ് റെഡ്ഡിറ്റിൽ കുറിച്ചത്.

അതേസമയം, വളരെ വേഗത്തിൽ ഈ പോസ്റ്റ് വൈറലായി. H-1B നിയമങ്ങളുടെ സങ്കീർണ്ണതയെ കുറിച്ചു പലരും മുന്നറിയിപ്പ് നൽകി. ജോലി ഇല്ലാതിരിക്കുമ്പോൾ H-1B വിസയിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നത് നിയമപരമായി ശരിയല്ലെന്ന് ചിലർ പറഞ്ഞു. അമേരിക്കയിലെ സ്വത്ത് ക്രമപ്പെടുത്താനോ കാര്യങ്ങൾ അവസാനിപ്പിക്കുന്നതിനോ വേണ്ടി പോകുന്നതായി വിശദീകരിക്കാൻ കഴിയുമെങ്കിൽ ചിലപ്പോൾ പോകാൻ കഴിയുമെന്ന് ഒരാൾ കുറിച്ചു.

മറ്റുചിലർ H-1B വിസയുടമകൾക്ക് ലഭ്യമെന്നു പറയുന്ന 60 ദിവസത്തെ ഗ്രേസ് പീരിയഡിനെ കുറിച്ചും പറഞ്ഞു. പ്രായോഗികമായി നോക്കുമ്പോൾ 30–60 ദിവസത്തെ സമയം പുതിയ ജോലി കണ്ടെത്താനോ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കാനോ ലഭിക്കുമെന്ന് അവർ പറഞ്ഞു. ചിലർ വ്യക്തിപരമായ അനുഭവങ്ങളും മുന്നറിയിപ്പുകളും പങ്കുവച്ചു. ഞാൻ ഇതുപോലെ ശ്രമിച്ചു, എൻട്രി നിഷേധിച്ചുവെന്ന് ഒരാൾ പറഞ്ഞു.

ജോലി നഷ്ടപ്പെട്ടതായി അറിയാമായിരുന്നിട്ടും പ്രവേശിക്കാൻ ശ്രമിച്ചതിനാനും തെറ്റായ വിവരങ്ങൾ നൽകിയെന്ന കാരണത്തിൽ H-1B റദ്ദാക്കാനും പിന്നീട് കടുത്ത നടപടി സ്വീകരിക്കാനും സാധ്യതയുണ്ടെന്ന് മറ്റൊരാളും മുന്നറിയിപ്പ് നൽകി.

Indian man on H-1B laid off while visiting India, seeks urgent advice on flying back to US in Reddit post

Also Read

More Stories from this section

family-dental
witywide