ഇന്ത്യൻ വംശജനായ ചാൻ പട്ടേലിന്റെ ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്സാസ്’ വിവാദം; തട്ടിപ്പ് എവിടെയെന്ന് സോഷ്യൽ മീഡിയ

ഇന്ത്യൻ വംശജനായ ചാൻ പട്ടേൽ നടത്തുന്ന ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്സാസ്’ ഇന്ത്യക്കാരെ മാത്രം സഹായിക്കുന്നുവെന്ന് ആരോപിക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായി. അമേരിക്കൻ സോഷ്യൽ മീഡിയയിൽ ഇന്ത്യ വിരുദ്ധ പ്രചാരണം ശക്തമായിരിക്കെയാണ് ഈ പോസ്റ്റ് വൈറലായിരിക്കുന്നത്.

ബാങ്കിന്റെ നേതൃത്വസംഘം മുഴുവൻ ഇന്ത്യക്കാരാണെന്നും ടെക്സാസിലെ ഹോട്ടൽ മേഖലയിൽ ഇന്ത്യക്കാർക്ക് അനുകൂലമായി എസ്‌ബിഎ (SBA) വായ്പകൾ നൽകുന്നുവെന്നുമാണ് പോസ്റ്റിലെ ആരോപണം. ടെക്സാസിലെ ഹോട്ടൽ സ്വത്തുക്കളുടെ 89 ശതമാനവും ഇന്ത്യക്കാരുടെ കൈവശമാണെന്നും പോസ്റ്റ് അവകാശപ്പെടുന്നു. ചാൻ പട്ടേൽ, സുശീൽ പട്ടേൽ, രാജൻ പട്ടേൽ, സുരേഖ പട്ടേൽ തുടങ്ങിയവരാണ് ബാങ്ക് നേതൃത്വം വഹിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.

ഇതോടെ കമന്റ് വിഭാഗം ഇന്ത്യ വിരുദ്ധ അഭിപ്രായങ്ങൾ നിറഞ്ഞ ഇടമായി മാറി. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബിസിനസുകളെതിരെ ചിലർ വിമർശനം ഉന്നയിച്ചു. എന്നാൽ, ഇത് ഒരു കുടുംബം നടത്തുന്ന സ്വകാര്യ ബാങ്കാണെന്നും ഹോസ്പിറ്റാലിറ്റി മേഖലയിലെ വായ്പകൾക്കായി രൂപീകരിച്ചതാണെന്നും സർക്കാർ നിയന്ത്രിത ബാങ്കല്ലെന്നും പലരും ചൂണ്ടിക്കാട്ടി.

“ഈ മനുഷ്യൻ അമേരിക്കൻ ഡ്രീം കടം വാങ്ങിയതല്ല, നിർമ്മിച്ചതാണ്. ജോലികൾ സൃഷ്ടിച്ചു, നികുതി അടച്ചു, ബിസിനസുകൾക്ക് ധനസഹായം നൽകി രാജ്യത്തെ ശക്തമാക്കി,” എന്ന് ഇന്ത്യൻ അമേരിക്കൻ അഡ്വക്കസി കൗൺസിൽ സ്ഥാപകൻ സിദ്ധാർത്ഥ് പ്രതികരിച്ചു. “ഇത് ഒരു കുടുംബ ബിസിനസും അമേരിക്കൻ വിജയകഥയുമാണ്. അസൂയ അപകടകരമാണ്,” എന്നായിരുന്നു മറ്റൊരു കമൻ്റ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്സാസ് 1987ൽ ചാൻ പട്ടേൽ സ്ഥാപിച്ച കുടുംബ ഉടമസ്ഥതയിലുള്ള സ്വകാര്യ ബാങ്കാണെന്നും, 1965ൽ നിയമപരമായി അമേരിക്കയിലെത്തിയ കുടിയേറ്റക്കാരനാണ് ചാൻ പട്ടേലെന്നും മറ്റൊരു ഉപയോക്താവ് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഇന്ത്യൻ-അമേരിക്കൻ ഉടമസ്ഥതയിലുള്ള ബാങ്കുകളിൽ ഒന്നാണ് ഇത്.

ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം, 1945ൽ ബോംബെയിൽ ജനിച്ച ചാൻ പട്ടേൽ 20-ാം വയസ്സിൽ മാതാപിതാക്കളുടെ സമ്പാദ്യമായ 600 ഡോളർ കൊണ്ട് അമേരിക്കയിലെത്തുകയും സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠനം ആരംഭിക്കുകയുമായിരുന്നു. മൂന്ന് ജോലികൾ ചെയ്ത് കുടുംബത്തെ പോറ്റുന്നതിനിടയിൽ 1976ൽ ആദ്യ ഹോട്ടൽ വാങ്ങി. പിന്നീട് 17 ഹോട്ടലുകളിലേക്ക് ബിസിനസ് വികസിപ്പിച്ച അദ്ദേഹം 1987ൽ ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്സാസ്’ സ്ഥാപിച്ചു.

Indian origin Chan Patel’s ‘State Bank of Texas’ controversy; Social media where the fraud is

More Stories from this section

family-dental
witywide