ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസിന് മെഡലിന് ദില്ലി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ആർ എസ് ഷിബു അർഹനായി. കോഴിക്കോട് സ്വദേശിയാണ് ആര്‍ ഷിബു. കേരള പൊലീസിൽ നിന്ന് എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്ന് എം രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ജോയിൻറ് ഡയറക്ടർമാരായ ഐബി റാണി, കെവി ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുളള മെഡൽ ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയിൽ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും മെഡൽ ലഭിച്ചു.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായവര്‍ (കേരള പൊലീസ്): എഎസ്‍പി എ പി ചന്ദ്രൻ,എസ്ഐ ടി സന്തോഷ്‍കുമാര്‍,ഡിഎസ്‍പി കെ ഇ പ്രേമചന്ദ്രൻ,എസിപി ടി അഷ്റഫ്,ഡിഎസ്‍പി ഉണ്ണികൃഷ്ണൻ വെളുതേടൻ,ഡിഎസ്‍പി ടി അനിൽകുമാര്‍,ഡിഎസ്‍പി ജോസ് മത്തായി,സിഎസ്‍പി മനോജ് വടക്കേവീട്ടിൽ, എസിപി സി പ്രേമാനന്ദ കൃഷ്ണൻ, എസ്ഐ പ്രമോദ് ദാസ് . സ്തുത്യര്‍ഹ സേവനം (കേരള ഫയര്‍ഫോഴ്സ്): എഎസ് ജോഗി,കെ എ ജാഫര്‍ഖാൻ,വി എൻ വേണുഗോപാൽ. ജയിൽ വകുപ്പ്: ടിവി രാമചന്ദ്രൻ, എസ് മുഹമ്മദ് ഹുസൈൻ, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍.
Indian President’s Police Medals announced; Medal for bravery to Delhi Police officer R S Shibu, medals to Kerala Police, Fire Force and Prison Department officials for meritorious service.














