ഡോളറിനെതിരെ ഇടിവ് തുടർന്ന് ഇന്ത്യൻ രൂപ

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ ഇടിവ് തുടരുന്നു. ഒരു ഡോളറിന് 91 രൂപ 82 പൈസ എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഒരു ഘട്ടത്തില്‍ മൂല്യം 92 രൂപയ്ക്ക് തൊട്ടടുത്തു വരെ എത്തി. ഡോളര്‍ വിറ്റഴിച്ച് ആര്‍ബിഐ നടത്തിയ ഇടപെടലാണ് കൂടുതല്‍ പതനം ഒഴിവാക്കിയത്. എങ്കിലും ഓഹരി വിപണിയില്‍ ഇന്നും നിക്ഷേപകര്‍ക്ക് വലിയ നഷ്ടം നേരിട്ടു.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി സൂചികയായ സെന്‍സെക്‌സ് 769 പോയിന്റ് നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപിൻ്റെ ഗ്രീന്‍ലാന്‍ഡ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെ ആക്രമിക്കാനുള്ള നീക്കം ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും മറ്റ് അന്താരാഷ്ട്ര സാഹചര്യങ്ങളുമാണ് മൂല്യം ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്ന്. ഡോളറിന് ഡിമാന്‍ഡ് കൂടിയതും വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതും വീഴ്ചയുടെ ആക്കം കൂട്ടുന്നു.

Indian rupee continues to fall against the dollar

More Stories from this section

family-dental
witywide