യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. മൂല്യം ഇടിഞ്ഞ് 90 ന് താഴെ എത്തി. 22 പൈസയാണ് ഇന്ന് കുറഞ്ഞത്. 90.20 എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. പുതുവത്സര ദിനമായ വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ കുറഞ്ഞ് 89.98 -ലാണ് ക്ലോസ് ചെയ്തത്. പുതുവർഷത്തിലെ രണ്ടാം ദിനമായ ഇന്നും വീഴ്ചതുടരുകയായിരുന്നു.
ക്രൂഡ് ഓയിൽ വില ദുർബലമായതും ആഭ്യന്തര ഓഹരി വിപണികളിലെ കുതിച്ചുചാട്ടവുമാണ് തകർച്ചയെ അല്‌പമെങ്കിലും ലഘൂകരിച്ചത് എന്നാണ് വിലയിരുത്തൽ. ഡിസംബറിൽ മൂല്യത്തകർച്ച 91 കടന്നിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ തന്നെ ഈ വർഷം ഏറ്റവും അധികം തകർച്ച നേടിട്ടത് ഇന്ത്യൻ രൂപയ്ക്കാണ്.
അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ വീണ്ടും കുറവ് വന്നു. 0.58 ശതമാനം കുറഞ്ഞ് ബാരലിന് 60.52 യുഎസ് ഡോളറിലെത്തി. ക്രൂഡ് ഓയിൽ വില താഴുമ്പോഴും രാജ്യത്ത് പൊതുവിപണിയിൽ പഴയ വില നിലനിൽക്കുകയാണ്. വിലയിലെ കുറവ് സാധാരണക്കാരിലേക്ക് കൈമാറാൻ കേന്ദ്ര സർക്കാർ ഇതുവരെ തയാറായിട്ടില്ല.
Indian rupee falls again against US dollar; Below 90











