
ന്യൂയോർക്ക്: അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് എന്ന പ്രൊഫഷണൽ സോഷ്യൽ വർക്സ് അസോസിയേഷൻ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് മുപ്പതു വർഷങ്ങൾ പിന്നിടുന്നു. 1996 ജന്മമെടുത്ത ഈ അസോസിയേഷൻ അമേരിക്കയിലെ ട്രൈ സ്റ്റേറ്റിൽ വിവിധ മേഖലയിൽ പ്രവർത്തിച്ചു വരുന്നു. സർക്കാരിന്റെ വിവിധ സാമൂഹ്യ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, കുടിയേറ്റ മാർഗ്‌നിദേശങ്ങൾ, വിവിധ പ്രായത്തിലുള്ളവർക്കുള്ള ക്ലാസുകൾ, നിയമ നിദേശങ്ങൾ തുടങ്ങിയ മേഖലകളിൽ ഈ അസോസിയേഷൻ മെംബേർസ് തികച്ചും സൗജന്യമായി നിശബ്ദ സേവനം ചെയുന്നു. മനസികരോഗയം, കൗൺസിലിംഗ് തുടങ്ങിയ മേഖലകളിൽ ശാസ്ത്രിതമായ നിർദേശങ്ങളും നൽകിവരുന്നു. ഈ വരുന്ന മാർച്ച് ഏഴാം തിയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ലോങ്ങ് ഐലൻഡിലെ ക്നാനായ സെന്ററിൽ വച്ച് സോഷ്യൽ വർക്കേഴ്സ് അസ്സോസിയേഷൻ്റെ മുപ്പതാം വാർഷിക ആഘോഷങ്ങൾ നടക്കുന്നു.
പരിപാടികൾക്ക് പ്രസിഡന്റ് സാബു തടിപ്പുഴ, സെക്രട്ടറി വിൻസെന്റ് ജോസഫ്, വൈസ് പ്രസിഡന്റ് ചാൾസ് മാത്യു, ജോയിന്റ് സെക്രട്ടറി ജോൺ അമ്മാകിൽ, ട്രഷറർ സിജു ജേക്കബ്, ബോർഡ് ഓഫ് ട്രസ്റ്റീ ഡോക്ടർ പോൾ നളിയത് തുടങ്ങിയവർ നേതൃത്വം നൽകുന്നു. പരിപാടിയിലേക്ക് എല്ലാ സോഷ്യൽ വർക്കേഴ്സിനേയും സ്വാഗതം ചെയുന്നു.













