യുഎസിൽ കാണാതായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയെ മരിച്ച നിലയിൽ കണ്ടെത്തി

സാൻ ഫ്രാൻസിസ്കോ: യുഎസിൽ ഫെബ്രുവരി 9 മുതൽ കാണാതായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയെ മരിച്ച നിലയിൽ കണ്ടെത്തിയതായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ മിഷൻ അറിയിച്ചു. കാണാതായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെത്തിയതായി പ്രാദേശിക പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ദുഃഖകരമായ വേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും പ്രാദേശിക പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സാകേതിന്റെ മൃതദേഹം കണ്ടെത്തിയതെന്നും ഇന്ത്യൻ കോൺസുലേറ്റ് പറഞ്ഞു. സാമൂഹ്യമാധ്യമമായ Xൽ പുറത്തിറക്കിയ കുറിപ്പിലാണ് വിവരം അറിയിച്ചത്.

കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ കോൺസുലേറ്റ് സന്നദ്ധമാണെന്നും, പ്രാദേശിക അധികൃതരുമായി സഹകരിച്ച് മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുമെന്നും അറിയിച്ചു. കോൺസുലർ ഉദ്യോഗസ്ഥർ കുടുംബവുമായി നേരിട്ട് ബന്ധത്തിൽ തുടരുകയാണെന്നും ആവശ്യമായ എല്ലാ ഔപചാരികതകളിലും സഹായം നൽകുമെന്നും കോൺസുലേറ്റ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Indian student Saketh Sreenivasaiah, missing in US since February 9, found dead

More Stories from this section

family-dental
witywide