രണ്ട് പേരുടെ ജീവൻ നഷ്ടമായ കാലിഫോർണിയയിലെ വാഹനാപകടത്തിന് ശേഷം കടന്നുകളഞ്ഞ ഇന്ത്യൻ ട്രക്ക് ഡ്രൈവർ യൂട്ടായിൽ അറസ്റ്റിൽ

അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ശേഷം കടന്നുകളഞ്ഞ ഇന്ത്യൻ ട്രക്ക് ഡ്രൈവറെ മാസങ്ങൾക്ക് ശേഷം യൂട്ടായിൽ പോലീസ് അറസ്റ്റ് ചെയ്തു. അമിതവേഗതയ്ക്ക് പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 30-കാരനായ ചാംകൗർ സിംഗിനെതിരെ കാലിഫോർണിയ പോലീസ് രാജ്യവ്യാപക വാറന്റ് പുറപ്പെടുവിച്ച കാര്യം വ്യക്തമായത്. തുടർന്ന് മോബ് നഗരത്തിൽ വെച്ച് യൂട്ടാ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ഗ്രാൻഡ് കൗണ്ടി ജയിലിലടച്ചു.

കഴിഞ്ഞ മാർച്ച് 29-ന് കാലിഫോർണിയയിലെ ഒന്റാറിയോയിലായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. മറ്റ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്ന സ്ഥലത്തേക്ക് ചാംകൗർ സിംഗ് ഓടിച്ച കൂറ്റൻ ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്തുനിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

2021 ഓഗസ്റ്റിൽ നിയമവിരുദ്ധമായി യു.എസ് അതിർത്തി കടന്നതിന് അതിർത്തി സുരക്ഷാ സേന പിടികൂടിയ ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നുവെന്ന് ഡി.എച്ച്.എസ് വ്യക്തമാക്കി. ഇയാൾക്കെതിരെ മുൻപ് തന്നെ നാടുകടത്തൽ ഉത്തരവും, വിവിധ ട്രാഫിക് ലംഘനങ്ങൾക്ക് മൂന്ന് ശിക്ഷകളും നിലനിൽക്കെ കാലിഫോർണിയൻ അധികൃതർ കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് നൽകിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇമിഗ്രേഷൻ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഉയർത്തുന്നത്.

Indian Truck Driver Wanted in Fatal California Hit-and-Run Arrested in Utah

More Stories from this section

family-dental
witywide