യുഎസിൽ കാമുകൻ്റെ അപ്പാർട്ട്‌മെൻ്റിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ച നിലയിൽ ; കാമുകിയെ കാണാനില്ലെന്ന് പരാതി നൽകി രാജ്യം വിട്ട് കാമുകന് അറസ്റ്റ് വാറണ്ട്

കൊളംബിയ: യുഎസിലെ മേരിലാൻഡിലെ കൊളംബിയയിൽ ഇന്ത്യൻ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എലിക്കോട്ട് സിറ്റിയിൽ താമസിച്ചിരുന്ന 27 കാരിയായ നിഖിത ഗോഡിശാലയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച കൊളംബിയയിലെ ട്വിൻ റിവേഴ്‌സ് റോഡിലുള്ള മുൻ കാമുകൻ അർജുൻ ശർമ്മയുടെ (26) അപ്പാർട്ട്‌മെന്റിലാണ് നിഖിതയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഡിസംബർ 31-ന് വൈകുന്നേരം 7 മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കരുതുന്നു.

നിഖിതയെ കാണാനില്ലെന്ന് ജനുവരി 2-ന് പൊലീസിൽ പരാതി നൽകിയ ശേഷം അർജുൻ ശർമ്മ ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി, സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റങ്ങൾ ചുമത്തി ഹൊവാർഡ് കൗണ്ടി പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒരു ഹെൽത്ത് കെയർ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തിരുന്ന നിഖിത, മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയായിരുന്നു.

നിഖിതയുടെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കേസിൽ പ്രാദേശിക അധികൃതരുമായി ചേർന്ന് അന്വേഷണം തുടരുകയാണെന്നും വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

Indian woman found dead in US apartment, key suspect ex-boyfriend left country.

More Stories from this section

family-dental
witywide