രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനം ബിജെപിക്ക് നൽകിയ സംഭാവന! 30 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനങ്ങളിൽ ഒന്നായ അലാന ഗ്രൂപ്പ് ബിജെപിക്ക് 30 കോടി രൂപ സംഭാവന നൽകിയതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. അലാന ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികൾ വഴിയാണ് ഇത്രയും വലിയ തുക രാഷ്ട്രീയ ഫണ്ടിലേക്ക് കൈമാറിയിരിക്കുന്നത്. ബീഫ് കയറ്റുമതി മേഖലയിൽ ആഗോളതലത്തിൽ തന്നെ വലിയ സ്വാധീനമുള്ള ഗ്രൂപ്പാണ് അലാന.

അലാന ഗ്രൂപ്പിന് കീഴിലുള്ള ഫ്രിഗോറിഫിക്കോ അല്ലാന പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രധാനമായും ബോണ്ടുകൾ വാങ്ങിയത്. ഗോവധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപി കടുത്ത നിലപാട് സ്വീകരിക്കുമ്പോഴും, അതേ പാർട്ടിയുടെ ഫണ്ടിലേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനി വൻതുക നൽകിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായാണ് കമ്പനി ഈ തുക ബോണ്ടുകളായി നൽകിയിരിക്കുന്നത്.

ഇലക്ടറൽ ബോണ്ട് സംവിധാനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട രേഖകളിലൂടെയാണ് പ്രമുഖ കമ്പനികളുടെ സംഭാവന വിവരം പുറംലോകമറിഞ്ഞത്. വൻകിട കോർപ്പറേറ്റ് കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന ഫണ്ടിന്റെ സ്രോതസ്സ് വെളിപ്പെടുത്തണമെന്ന കോടതി ഉത്തരവ് സർക്കാരിനും ബിജെപിക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാർട്ടികളും വിവരം പുറത്തുവന്നതോടെ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

India’s Top Beef Exporter Donates 30 Crore to BJP Through Electoral Bonds

More Stories from this section

family-dental
witywide