പത്രികാ സമർപ്പണത്തിന് നീക്കം ആരംഭിച്ച് കെ. സുധാകരൻ, വഴങ്ങിയോ ഹൈക്കമാൻഡ് ? അടൂർ പ്രകാശിനും ഇളവ് ?

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. സുധാകരനും അടൂർ പ്രകാശിനും കോൺഗ്രസ് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതായി സൂചന. നിലവിൽ എംപിമാരായ ഇവർക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ ഇളവ് നൽകില്ലെന്ന ആദ്യ നിലപാടിൽ നിന്നാണ് കേന്ദ്ര നേതൃത്വം പിന്നോട്ട് പോയത്. സുധാകരൻ പത്രികാ സമർപ്പണത്തിനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

ഇന്നലെ രാത്രി കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർ‌ സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാനവട്ടം ശ്രമം നടത്തിയിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു കെ. സുധാകരൻ. ഹൈക്കമാൻഡിൻ്റെ പ്രത്യേക അനുമതി ലഭിച്ചതോടെ പത്രിക സമർപ്പിക്കാനാവശ്യമായ രേഖകൾ അദ്ദേഹം തയ്യാറാക്കിയെന്നാണ് വിവരം. കേരള ഹൗസിൽ നിന്ന് ബാധ്യത രഹിത സർട്ടിഫിക്കറ്റ് അദ്ദേഹം വാങ്ങി.

ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശ് തൻ്റെ പഴയ തട്ടകമായ കോന്നിയിൽ തന്നെ മത്സരിക്കാനാണ് ഒരുങ്ങുന്നത്. പത്രിക നൽകുന്നതിനായി അദ്ദേഹം വരണാധികാരിയിൽ നിന്ന് ഫോം കൈപ്പറ്റിയതായാണ് വിവരം. കേരള ഹൗസിലെ ബാധ്യതരഹിത സർട്ടിഫിക്കറ്റ് അടൂർ പ്രകാശ് നേരത്തെ വാങ്ങിയിരുന്നു.

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇവർ മത്സരിക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെട്ടിരുന്നില്ല. ഹൈക്കമാൻഡിന്റെ അന്തിമ അനുമതി ലഭിച്ചതോടെ രണ്ടാം ഘട്ട പട്ടികയിൽ ഇവരുടെ പേര് ഔദ്യോഗികമായി പുറത്തുവരും. കണ്ണൂരിലും കോന്നിയിലും ശക്തമായ മത്സരം കാഴ്ചവെക്കാൻ ഈ നേതാക്കളുടെ സാന്നിധ്യം ഗുണകരമാകുമെന്നാണ് കോൺഗ്രസ് ക്യാമ്പിൻ്റെ പ്രതീക്ഷ.

Indications are that the Congress high command has given the green signal to K. Sudhakaran and Adoor Prakash to contest the Kerala Assembly elections.

More Stories from this section

family-dental
witywide