ന്യൂഡൽഹി: ഇൻഡിഗോ വിമാന കമ്പനിയുടെ പുതിയ സിഇഒ ആയി വില്ലി വാൽഷിനെ നിയമിച്ചു. നിലവിൽ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ്റെ(IATA) ഡയറക്ടർ ജനറലാണ് അദ്ദേഹം. ജൂലായ് 31 വരെയാണ് IATA-യിലെ അദ്ദേഹത്തിന്റെ കാലാവധി. ഇതിനുശേഷം ഓഗസ്റ്റ് മൂന്നാം തീയതിയോടെ വില്ലി വാൽഷ് ഇൻഡിഗോയിലെ പുതിയ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻപ് ബ്രിട്ടീഷ് എയർവേയ്സ്, ഐബെരിയ, ഏയർ ലിംഗസ് തുടങ്ങിയ വിമാനക്കമ്പനികളുടെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പിന്റെ(IAG) മേധാവിയായിരുന്നു അദ്ദേഹം.
അതേസമയം, ഇൻഡിഗോ സിഇഒ ആയിരുന്ന പീറ്റർ എൽബേഴ്സ് ഇക്കഴിഞ്ഞ മാർച്ച് പത്തിനാണ് രാജിവെച്ചത്. ഇൻഡിഗോ രാജ്യവ്യാപകമായി വലിയ രീതിയിലുള്ള പ്രവർത്തന തടസ്സങ്ങൾ നേരിട്ടതിന് മൂന്നു മാസത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ രാജി. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് വിശദീകരണം.
IndiGo has appointed aviation veteran and current IATA Director General, Willie Walsh, as its new CEO, effective early August 2026.









