
ജീവനൊടുക്കിയ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സന്ദേശിനെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയായിരുന്ന ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് സന്ദേശിനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ചിന്നു പാപ്പുവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളാണ് ചിന്നുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് പോലീസ് സന്ദേശിനെ ചോദ്യം ചെയ്തത്.
സന്ദേശിന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇൻഫ്ലുവൻസറുടെ മരണത്തിന് പിന്നാലെ ആൺസുഹൃത്തും ജീവനൊടുക്കിയത് പ്രദേശത്ത് വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്.
Influencer Chinnu Pappu’s Boyfriend Sandesh Found Dead in Kasaragod











