ഇൻഫ്ലുവൻസ: വെർജീനിയയിൽ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു, മരണപ്പെട്ടത് നാല് വയസ്സുള്ള കുട്ടി

ഇൻഫ്ലുവൻസ: വെർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വെർജീനിയയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള നാല് വയസ്സുള്ള കുട്ടിയാണ് മരിച്ചത്. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്‌ങ്ങളാണ് മരണകാരണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. അതേസമയം, കുടുംബത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് കുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പനിയെ സാധാരണമായി കാണരുതെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമായേക്കാമെന്നും ‌സ്റ്റേറ്റ് ഹെൽത്ത് കമ്മിഷണർ കാരൻ ഷെൽട്ടൺ മുന്നറിയിപ്പ് നൽകി. പനിയെ പ്രതിരോധിക്കാൻ എല്ലാവരും എത്രയും വേഗം ഫ്ലൂ വാക്സീൻ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ കഴിയുക, സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകണമെന്നും രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും രോഗബാധ തടയാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഈ വർഷം ഡിസംബർ മുതൽ രോഗബാധിതരുടെ എണ്ണം വേഗത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.

Influenza: First child death reported in Virginia, 4-year-old

More Stories from this section

family-dental
witywide