അതിജീവിതയെ അധിക്ഷേപിച്ചു; എഫ്ഐആർ റദ്ദാക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാൻ ഹൈക്കോടതിയിൽ

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാൻ ഹൈക്കോടതിയിൽ. മൂന്നാമത്തെ പീഡന പരാതിയിലെ അതിജീവിതയുടെ മൊഴിയിലും രാഹുലിന്റെ കൂട്ടാളിയായ ഫെനി നൈനാന്റെ പേര് ഉയർന്നു വന്നിരുന്നു. ലൈംഗിക പീഡനത്തിനൊപ്പം സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയെന്നുമുള്ള അതിജീവിതയുടെ മൊഴിയിലാണ് രാഹുലിന്റെ സുഹൃത്തിനെതിരെ പരാമർശം.

കൂടാതെ അതിജീവിതയുടെ വാട്സാപ് ചാറ്റ് കൂടി ഫെനി നൈനാൻ പുറത്തുവിട്ടിരുന്നു. എന്നാൽ ഫെനി നൈനാന്റെ സൈബർ അധിക്ഷേപത്തിൽ അതിജീവിത തുറന്നടിച്ചു. ഇനിയും പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണ് തനിക്ക് നേരെയുള്ള അധിക്ഷേപമെന്നാണ് അതിജീവിതയുടെ ശബ്ദസന്ദേശം. നേരത്തെ രാഹുലിനെതിരെ വന്ന പരാതിയിലെ അതിജീവിതയും ഫെനി നൈനാന് എതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിലെ വാദത്തിനിടെ പ്രോസിക്യൂഷൻ അതിജീവിതയുടെ മൊഴിയെടുത്ത വീഡിയോ സിഡിയിലാക്കി കോടതിയിൽ ഹാജരാക്കി. ഓൺലൈൻ ആയി രഹസ്യമൊഴി രേഖപ്പെടുത്താൻ അതിജീവിത തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതിയിൽ മഹിള കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കനെയും തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

insulted Survivor; Rahul Mamkootathil’s friend Feni Nainan files a petition in the High Court for cancel FIR

Also Read

More Stories from this section

family-dental
witywide