ചരിത്രത്തിലാദ്യമായി 2 വനിതകൾക്ക് സീറ്റ്, അവർ വനിതാ ലീഗ് പ്രതിനിധികളല്ലെന്ന് ദേശീയ സെക്രട്ടറി നൂർബിന റഷീദ്; ലീഗിൽ അതൃപ്തി പുകയുന്നു

മുസ്ലിം ലീഗ് ചരിത്രത്തിലാദ്യമായി രണ്ട് വനിതകളെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചെങ്കിലും പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ട ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ പ്രതിനിധികളല്ലെന്ന് മുതിർന്ന നേതാവും വനിതാ ലീഗ് ദേശീയ സെക്രട്ടറിയുമായ നൂർബിന റഷീദ് തുറന്നടിച്ചു. വനിതാ ലീഗിനെ പൂർണ്ണമായും അവഗണിച്ചാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്നും ഇതിൽ കടുത്ത അതൃപ്തിയുണ്ടെന്നും അവർ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും നൂർബിന ആവശ്യപ്പെട്ടു.

പാണക്കാട് തങ്ങളെ വിമർശിച്ചവർക്ക് പോലും ഇത്തവണ സീറ്റ് നൽകിയെന്നും എന്നാൽ ആത്മാർത്ഥമായി പ്രവർത്തിച്ച വനിതാ ലീഗ് നേതാക്കളെ തഴഞ്ഞുവെന്നും നൂർബിന റഷീദ് ആരോപിച്ചു. എൽഡിഎഫിന്റെ ഉറച്ച കോട്ടകളായ പേരാമ്പ്രയിലും കൂത്തുപറമ്പിലുമാണ് വനിതകളെ മത്സരിപ്പിക്കുന്നത്. ടി.പി. രാമകൃഷ്ണനെതിരെ പേരാമ്പ്രയിൽ ഫാത്തിമ തെഹ്ലിയയും കൂത്തുപറമ്പിൽ ജയന്തി രാജനും പോരാട്ടത്തിനിറങ്ങുമ്പോൾ ഇവരെ വിജയിപ്പിക്കാനാകുമെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും വനിതാ ലീഗിലെ പ്രമുഖരുടെ പരസ്യമായ എതിർപ്പ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Internal Conflict in Muslim League: Noorbina Rashid Claims Women Candidates Don’t Represent Vanitha League?

More Stories from this section

family-dental
witywide