
ഷിക്കാഗോ: ഷിക്കാഗോയിൽ നിര്യാതയായ അന്നമ്മ നെടിയകാലായിലിന്റെ വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) നാഷണൽ കമ്മറ്റിയും ഷിക്കാഗോ ചാപ്റ്ററും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
നാഷണൽ പ്രസിഡന്റ് രാജു പള്ളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദീർഘകാല സഹയാത്രികനും സംഘടനയുടെ വിവിധ പരിപാടികളുടെ സ്പോൺസറും അഭ്യുദയകാംക്ഷിയുമായ ജോയി നെടിയകാലായിലിന്റെ പ്രിയ മാതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനങ്ങൾക്കും വിവിധ പരിപാടികൾക്കും നെടിയകാലായിൽ കുടുംബം വർഷങ്ങളായി നൽകിവരുന്ന വിലപ്പെട്ട പിന്തുണ യോഗം നന്ദിയോടെ അനുസ്മരിച്ചു.
പ്രിയ മാതാവിന്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന ജോയി നെടിയകാലായിലിനും കുടുംബാംഗങ്ങൾക്കും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഷിക്കാഗോ ചാപ്റ്റർ പ്രസിഡൻ്റ് പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ചാപ്റ്ററിൻ്റെ പേരിൽ ഹൃദയംഗമമായ അനുശോചനം അറിയിച്ചു.
പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം, ഈ വേളയിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ തങ്ങളും പങ്കുചേരുന്നതായി എക്സിക്യൂട്ടീവ് കമ്മറ്റി യും ഷിക്കാഗോ ചാപ്റ്ററും അറിയിച്ചു.
IPCNA expresses condolences on the passing of Annamma Nediyakalayil.















