മുന്നറിയിപ്പിന് പിന്നാലെ യു.എസ്. യുദ്ധക്കപ്പലിനെതിരെ ഇറാന്റെ മിസൈൽ ആക്രമണം

മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ, മുന്നറിയിപ്പ് നൽകിയതിന് ഒരു മണിക്കൂറിനകം യു.എസ്.എസ്. അബ്രഹാം ലിങ്കൺ യുദ്ധക്കപ്പലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് 15 പോയിന്റ് സീസ്ഫയർ നിർദേശം ട്രംപ് ഭരണകൂടം ഇറാനിലേക്ക് അയച്ചതായി രണ്ട് പാകിസ്ഥാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഉപരോധങ്ങളിൽ ഇളവ്, ഇറാന്റെ ആണവ പദ്ധതിക്ക് നിയന്ത്രണങ്ങൾ, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടം, മിസൈൽ നിയന്ത്രണങ്ങൾ, ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗത സൗകര്യം എന്നിവ ഉൾപ്പെടുന്നതാണ് ഈ സമാധാന നിർദേശം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന പദ്ധതി ഇറാനിലേക്ക് കൈമാറിയതായും, ഒരു മാസത്തെ സീസ്ഫയർ ആവശ്യപ്പെട്ടതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേ സമയം, ചർച്ചകൾക്ക് സൗകര്യം ഒരുക്കാൻ പാകിസ്ഥാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. “അമേരിക്കയും ഇറാനും സമ്മതിക്കുന്നതിനെ ആശ്രയിച്ച്, നിലവിലെ സംഘർഷത്തിന് സമഗ്രമായ പരിഹാരം കണ്ടെത്താൻ നിർണായക ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ സന്നദ്ധമാണ്,” എന്ന് അദ്ദേഹം എക്‌സിലെ പോസ്റ്റിൽ വ്യക്തമാക്കി. ഷെരീഫിന്റെ ഈ പോസ്റ്റ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കുവച്ചത് ശ്രദ്ധേയമാണ്.

അമേരിക്ക ഇതിനകം യുദ്ധത്തിൽ വിജയിച്ചുവെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന ട്രംപിന്റെ നിലപാടിൽ ഇത് മാറ്റമെന്ന വിലയിരുത്തൽ ഉയരുന്നു. അതേസമയം, യു.എസ്. ഇപ്പോൾ ചർച്ചകളിലാണെന്ന് ട്രംപ് അറിയിച്ചു. പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്‌നർ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവർ ചർച്ചകളിൽ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.

“അവർ നമ്മോടു സംസാരിക്കുന്നു, ബുദ്ധിപൂർവമാണ് അവരുടെ സമീപനം. അവർക്ക് ആണവായുധം കൈവശം വെക്കാൻ പാടില്ല എന്നതാണ് ചർച്ചയുടെ അടിസ്ഥാന വിഷയം,” ട്രംപ് വ്യക്തമാക്കി. ശരിയായ ആളുകളോടാണ് അമേരിക്ക സംസാരിക്കുന്നതെന്നും, കരാർ നേടാൻ ഇറാൻ ഏറെ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Iran fired cruise missiles at the USS Abraham Lincoln aircraft carrier

More Stories from this section

family-dental
witywide