പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ യാതൊരു പ്രശ്നവുമില്ലെന്നും ശനിയാഴ്ച MS Nowന് നൽകിയ അഭിമുഖത്തിൽ അറാഘ്ചി പറഞ്ഞു. ഈ ആഴ്ച ആദ്യം ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഈ അഭ്യൂഹങ്ങൾ പ്രചരിച്ചത്.
അതേസമയം ഇറാന്റെ പുതിയ സുപ്രീം ലീഡർ ആയത്തുള്ള മോജ്തബ ഖമേനിയ്ക്ക് “പരിക്കേറ്റതും ശരീരത്തിൽ വികൃതികൾ ഉണ്ടായിരിക്കാനിടയുള്ളതുമാണ്” എന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി, പീറ്റ് ഹെഗ്‌സെത്ത് വെള്ളിയാഴ്ച പറഞ്ഞിരുന്നു. യുദ്ധം തുടരുമെന്ന് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇത് പറഞ്ഞത്.
“ഈ പുതിയ (അത്രയും സുപ്രീം അല്ലാത്ത) സുപ്രീം ലീഡർ പരിക്കേറ്റതും ശരീരത്തിൽ വികൃതികൾ ഉണ്ടായിരിക്കാമെന്നും ഞങ്ങൾക്കറിയാം. ഇന്നലെ അദ്ദേഹം ഒരു പ്രസ്താവന പുറപ്പെടുവിച്ചു — സത്യത്തിൽ അത് വളരെ ദുർബലമായ ഒന്നായിരുന്നു. എന്നാൽ ശബ്ദമോ വീഡിയോയോ ഒന്നുമില്ല; അത് ഒരു എഴുത്തുപ്രസ്താവന മാത്രമാണ്.” എന്നായിരുന്നു ഹെഗ്സത്ത് പറഞ്ഞത്.
“ഇറാനിൽ ധാരാളം ക്യാമറകളും ശബ്ദ റെക്കോർഡറുകളും ഉണ്ട്. പിന്നെ എന്തുകൊണ്ട് എഴുത്തുപ്രസ്താവന മാത്രം? അതിന്റെ കാരണം നിങ്ങൾക്കറിയാമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ പിതാവ് മരിച്ചിരിക്കുന്നു. അദ്ദേഹം പേടിച്ചിരിക്കുകയാണ്. പരിക്കേറ്റിരിക്കുകയാണ്. ഒളിവിലാണ്. കൂടാതെ അദ്ദേഹത്തിന് നിയമപരമായ അംഗീകാരം കുറവാണ്. അവർക്കിത് ഒരു കുഴപ്പമായ അവസ്ഥയാണ്. ആരാണ് അധികാരത്തിൽ? ഇറാനിനുതന്നെ അറിയില്ലായിരിക്കും,” എന്നും അദ്ദേഹം പറഞ്ഞു.ഹെഗ്സെത്ത് ഇറാനിയൻ നേതാവിന്റെ സന്ദേശത്തെയും വിമർശിച്ചു.
“അദ്ദേഹം ഐക്യത്തിനായി ആഹ്വാനം ചെയ്തു. പക്ഷേ പതിനായിരക്കണക്കിന് പ്രതിഷേധക്കാരെ കൊന്നൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ ഐക്യം എന്ന് തോന്നുന്നു,” എന്നും പറഞ്ഞു. ഇതിനിടെ ടെഹ്റാനിൽ സർക്കാരിനെ പിന്തുണച്ച് നടന്ന വലിയ റാലിയിൽ ഇറാനിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. പ്രതിഷേധക്കാർ “അമേരിക്കയ്ക്ക് മരണം”, “ഇസ്രായേലിന് മരണം” എന്ന മുദ്രാവാക്യങ്ങളുള്ള ബാനറുകൾ ഉയർത്തി പ്രകടനം നടത്തി. അമേരിക്ക ഇറാനിൽ ബോംബാക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ, ഇറാൻ ഇസ്രയേലിനും ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങൾക്കുമെതിരെ പുതിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ കടുപ്പിക്കുകയാണ്.
അതേസമയം ലെബണിൽ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള യുദ്ധം തുടരുകയാണ്. തെക്കൻ ലെബനനിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 12 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ലെബനീസ് അധികൃതരുടെ കണക്കുകൾ പ്രകാരം, ഇറാന്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയെ തകർക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ കുറഞ്ഞത് 773 പേർ ലബനനിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
Iran Foreign Minister rejects America’s claim of ‘disfigured injured’: Mohammad Khamenei has no health problems












