ഇറാൻ- ഇസ്രയേൽ- അമേരിക്ക സംഘർഷം; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം, എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ രജിസ്റ്റർ ചെയ്യണം

ഇറാന് നേരെയുള്ള ഇസ്രയേലിൻ്റെ അമേരിക്കയുടെയും സംഘർഷത്തെ തുടർന്ന് ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ടെൽ അവീവിലെ ഇന്ത്യൻ എംബസി. ഇറാനെതിരെ സൈനിക ആക്രമണം നടത്തിയതായി ഇസ്രായേൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. അനാവശ്യ യാത്ര ഓഴിവാക്കാനും സുരക്ഷിതമായ പ്രദേശത്ത് തുടരാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നാണ് എംബസിയുടെ നിർദേശം.

ഇസ്രായേലി അധികൃതരും ഉദ്യോഗസ്ഥരും പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദേശങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് എംബസി ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടു. സുരക്ഷിതമായ ഇടങ്ങളിൽ തുടരാനും അവരുടെ താമസസ്ഥലത്തിനോ ജോലിസ്ഥലത്തിനോ സമീപമുള്ള ഏറ്റവും അടുത്തുള്ള സംരക്ഷിത സ്ഥലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന നിർദേശമുണ്ട്. ആക്രമണം പൊട്ടിപ്പുറപ്പെട്ടതോടെ ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുകയും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

എംബസി ഇസ്രായേൽ അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ആവശ്യാനുസരണം കൂടുതൽ അപ്‌ഡേറ്റുകൾ നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇസ്രായേലിനുള്ളിലെ അത്യാവശ്യമല്ലാത്തതും അനാവശ്യവുമായ എല്ലാ യാത്രകളും ഒഴിവാക്കണമെന്നും ഇന്ത്യൻ പൗരന്മാരോട് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വാർത്തകൾ, ഔദ്യോഗിക അറിയിപ്പുകൾ, അടിയന്തര മുന്നറിയിപ്പുകൾ എന്നിവ പതിവായി നിരീക്ഷിക്കാൻ നിർദേശം നൽകി.

എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഇന്ത്യൻ പൗരന്മാർക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസിയെ 24×7 ഹെൽപ്പ്‌ലൈൻ വഴി ബന്ധപ്പെടാം. പുതുക്കിയ നിർദേശങ്ങളറിയാൻ https://www.oref.org.il/eng എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഏതെങ്കിലും അടിയന്തര സഹായത്തിന് ഇന്ത്യൻ പൗരന്മാർക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസിയെ +972-54-7520711 എന്ന 24×7 ഹെൽപ്പ്‌ലൈൻ വഴിയോ [ cons1.telaviv@mea.gov.in ] എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.

ബന്ധപ്പെട്ട അധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ അപ്‌ഡേറ്റുകൾ നൽകുന്നത് തുടരുമെന്നും എംബസി അറിയിച്ചു. എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ https://www.indembassyisrael.gov.in/indian_national_reg എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെന്നും ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയുടെ അഭ്യർത്ഥിച്ചു.

എംബസിയുടെ അടിയന്തര കോൺടാക്റ്റ് നമ്പറുകൾ : +989128109115 +989128109109 +989128109102 +989932179359.

Iran-Israel-US conflict; Indian citizens in Israel warned, Indian citizens who have not yet registered with the embassy should register

More Stories from this section

family-dental
witywide