ഗൾഫ് രാജ്യങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ; സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേ ഡ്രോൺ ആക്രമണം

അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണവുമായി ഇറാൻ. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി. തൊഴിലാളികളെ മാറ്റി.

സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും നിലവിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് നിരവധി കപ്പലുകളാണ് ഇതുവഴിയുള്ള ചരക്കുനീക്കം നിർത്തിവെച്ചത്.

Iran launches drone attack on Saudi Aramco’s Ras Tanura refinery, following attacks on Gulf countries

More Stories from this section

family-dental
witywide