ഇസ്രയേലിൽ മിസൈൽ മഴ, അതിശക്ത പ്രത്യാക്രമണം ആരംഭിച്ച് ഇറാൻ, ഇസ്രയേലിലെങ്ങും അപായ സൈറണുകൾ മുഴങ്ങുന്നു, അടിയന്തരാവസ്ഥ; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ അതിശക്തമായ തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി. ഇസ്രയേലിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ വർഷം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായും അപായ സൈറണുകൾ മുഴങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിസൈൽ ആക്രമണം ഉണ്ടായ കാര്യം ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, മുൻകാലങ്ങളിലേതിന് സമാനമായി കൂട്ടത്തോടെയുള്ള മിസൈൽ ആക്രമണമാണ് ഇറാൻ നടത്തുന്നതെന്നാണ് പ്രാഥമിക വിവരം. ഇറാന്റെ തിരിച്ചടി മുന്നിൽക്കണ്ട് ഇസ്രയേൽ നേരത്തെ തന്നെ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറാൻ സൈന്യം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇറാന്റെ പ്രത്യാക്രമണം അതിശക്തമായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഉണ്ടായ ഈ പ്രത്യാക്രമണം പശ്ചിമേഷ്യയെ ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വരും മണിക്കൂറുകളിൽ മേഖലയിലെ സംഘർഷം കൂടുതൽ വഷളാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Iran Launches Massive Missile Strike on Israel; West Asia on Brink of All-Out War

More Stories from this section

family-dental
witywide