
അമേരിക്കയുമായി നയതന്ത്ര ചർച്ചകൾക്കില്ലെന്നും പോരാട്ടം തുടരുമെന്നും ഇറാൻ വ്യക്തമാക്കി. അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾ നടത്തണമെന്ന റഷ്യയുടെ നിർദ്ദേശം തള്ളിക്കൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. തങ്ങൾ പോരാടുന്നത് ‘ചെകുത്താനോടാണെന്നും’ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ച ശത്രുവിനോട് വിട്ടുവീഴ്ചയില്ലെന്നും വക്താവ് അറിയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക ചർച്ചകൾക്ക് വഴിതുറക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് റഷ്യ വ്യക്തമാക്കിയെങ്കിലും യുദ്ധം തുടരുമെന്ന നിലപാടിലാണ് ടെഹ്റാൻ. അമേരിക്കയുമായുള്ള ചർച്ചകൾ ചിന്തിക്കാനാവില്ലെന്നും ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
Iran Rejects Russia’s Proposal; Vows to Continue ‘War with the Devil’ Against US















