തിരിച്ചടി തുടർന്ന് ഇറാൻ; ആക്രമണത്തിൽ ഇസ്രയേലിൻ്റെ ഡ്രോൺ ഫാക്‌ടറി തകർന്നു

ടെഹ്റാൻ / ടെൽ അവീവ്: അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാൻ്റെ തിരിച്ചടിയിൽ ഇസ്രയേലിന് കനത്ത നഷ്‌ടം. ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലെ പെറ്റ ടിക്വയിലെ ഡ്രോൺ നിർമ്മാണകേന്ദ്രം തകർന്നതായി റിപ്പോർട്ടുകൾ. ഡ്രോൺ നിർമാണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർത്തിവെച്ചു. ഇസ്രയേലിൻ്റെ പ്രതിരോധ ഉത്പാദനത്തെ ഈ ആക്രമണം ബാധിക്കുമോ എന്ന ആശങ്ക വർധിക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്.

യന്ത്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഓഫീസ് എന്നിവയ്ക്ക് ആക്രമണം വലിയ നാശനഷ്ടം വരുത്തി. പ്ലാൻ്റ് പൂർണ്ണമായും നശിച്ചതായാണ് വിവരം. പുറത്തുവരുന്ന വിവരം. റിപ്പോർട്ടുകൾ അനുസരിച്ച് മിസൈൽ ഫാക്ടറിയുടെ ചുറ്റുമതിലിന് സമീപമാണ് പതിച്ചത്. ഇത് വലിയ ഗർത്തത്തിനും വിസ്‌തൃതമായ ആഘാതത്തിനും കാരണമായി. കേടുപാടുകൾ കാരണം അവിടെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയില്ലെന്നും പുനർനിർമ്മാണം അസാധ്യമാണെന്നും കമ്പനി അധികൃതർ അറിയിച്ചു.

ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്ന പൈലറ്റ് ഹെൽമെറ്റുകൾ, ബോംബ് ഘടകങ്ങൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഉപകരണങ്ങൾ ഏറോ സോൾ ഇസ്രയേലിന്റെ പ്രതിരോധ മേഖലയിലേക്ക് നൽകുന്നുണ്ട്. വാലോറെക്സ് എന്ന കമ്പനി ഏകദേശം 35 ദശലക്ഷം ഷെക്കലിന് ഈ കമ്പനിയെ ഏറ്റെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. ഫാക്‌ടറി മനഃപൂർവം ലക്ഷ്യമിട്ടതായിരിക്കാം എന്ന് കമ്പനിയുടെ സിഇഒ ഇസ്രയേൽ വാസർലോഫ് വ്യക്തമാക്കി.

സ്ഫോടനത്തിൽ കെട്ടിടം തകരുകയും വലിയ നഷ്ടം വരുത്തുകയും ചെയ്‌തു. ചില ഉപകരണങ്ങൾ, ഡേറ്റ, ഉത്പാദന ഫയലുകൾ,ചില ഡ്രോണുകൾ എന്നിവ വീണ്ടെടുക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാക്‌ടറി പൂർണ്ണമായും പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് സൂചന. വാലോറെക്സിന്റെ പിന്തുണയുള്ള കമ്പനി ഇപ്പോൾ പ്രവർത്തനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റി പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്നും വിവരമുണ്ട്.

Iran retaliates; Israeli drone factory destroyed in attack

More Stories from this section

family-dental
witywide