പാർലമെന്‍റിന്‍റെ അനുമതി വേണം, പുതിയ പ്രോട്ടോകോൾ വേണം, ഇരുവിഭാഗത്തിനും ഗുണം വേണം; ആണവ പരിശോധനക്ക് കടുത്ത ഉപാധികളുമായി ഇറാൻ

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) നടത്തുന്ന പരിശോധനകൾക്ക് കടുത്ത ഉപാധികളുമായി ഇറാൻ രംഗത്ത്. ആണവ കേന്ദ്രങ്ങളിൽ പരിശോധന തുടരണമെങ്കിൽ പുതിയ പ്രോട്ടോകോൾ രൂപീകരിക്കണമെന്നും ഏജൻസിയും ഇറാനും തമ്മിൽ കൃത്യമായ ധാരണയിൽ എത്തണമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരിശോധനകൾക്ക് ഇറാൻ പാർലമെന്റിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും, നിലവിൽ അത്തരം പരിശോധനകൾ സുഗമമായി നടത്താനുള്ള സംവിധാനങ്ങൾ ലഭ്യമല്ലെന്നുമാണ് ഇറാന്റെ നിലപാട്. ഇരുവിഭാഗത്തിനും ഗുണകരമായ കരാറുകൾ മാത്രമേ അംഗീകരിക്കൂ എന്നും ഇറാൻ വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.

അടുത്ത ഘട്ട ചർച്ചകളിൽ IAEA മേധാവി റാഫേൽ ഗ്രോസി പങ്കെടുക്കുന്ന കാര്യത്തിലും ഇറാൻ ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളിൽ അയവ് വരുത്താൻ അന്താരാഷ്ട്ര തലത്തിൽ ശ്രമം നടക്കുന്നുണ്ടെങ്കിലും, ഉപാധികളിൽ ഉറച്ചുനിൽക്കുന്ന ഇറാന്റെ നീക്കം പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്. പരിശോധനകൾ തടസ്സപ്പെടുന്നത് ഇറാന്റെ ആണവ പരീക്ഷണങ്ങളെക്കുറിച്ചുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്കകൾ വർദ്ധിപ്പിക്കാൻ ഇടയാക്കും.

Iran Sets Strict Conditions for IAEA Nuclear Inspections; Demands New Protocol and Parliament Nod

More Stories from this section

family-dental
witywide