റിയാദിലെ യു എസ് എംബസിക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം, കനത്ത തിരിച്ചടി നൽകുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്

ഇറാൻ്റെ തിരിച്ചടി ശക്തമാകുന്നു. സൗദി അറേബ്യ റിയാദിലെ യുഎസ് എംബസിയ്ക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം നടത്തിയതിനെത്തുടർന്ന് തീപിടുത്തമുണ്ടായി.കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കേടുപാടുകൾ ഉണ്ടായതായും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, റിയാദിലെ യുഎസ് എംബസിക്ക് നേരെയുള്ള ആക്രമണത്തിൽ അമേരിക്കയുടെ തിരിച്ചടി ഉടൻ ഉണ്ടാകുമെന്നും ലോകം അത് കാണുമെന്നും ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് ആറ് യുഎസ് സൈനികർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പെന്റഗൺ അറിയിച്ചു, യുഎസ് സൈന്യത്തിലെ പരിക്കേറ്റവരുടെ എണ്ണം കൂടുതലായിരിക്കാമെന്നും ട്രംപ് സൂചന നൽകി.

സംഘർഷങ്ങളെ തുടർന്ന് ജിദ്ദ, റിയാദ്, ദഹ്‌റാൻ എന്നിവിടങ്ങളിലുള്ള അമേരിക്കൻ പൗരന്മാരോട് ഉടൻ തന്നെ തിരികെയെത്താനാണ് അമേരിക്കയുടെ നിർദേശം. സൈനിക സ്ഥാപനങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പരിമിതപ്പെടുത്തുകയും പ്രാദേശിക സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യണമെന്നും സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും യുഎസ് പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Iran steps up retaliation; Trump warns of heavy retaliation for drone attack on US embassy in Riyadh

More Stories from this section

family-dental
witywide