അമേരിക്കയെ ഞെട്ടിച്ച് അഞ്ചാം കപ്പൽ പടയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ബഹ്റൈനിൽ ഉഗ്രസ്ഫോടനങ്ങൾ, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങിലേക്കെല്ലാം മിസൈൽ പ്രഹരം

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ഇറാന്റെ അതിശക്തമായ പ്രത്യാക്രമണം. ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ ബഹ്റൈനിലെ യുഎസ് സൈനിക താവളത്തിൽ ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേൽ സൈനിക ആസ്തികളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതോടെ യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങിലേക്കെല്ലാം ഇറാൻ മിസൈൽ തൊടുത്തിട്ടുണ്ട്.

ഇസ്രയേലിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി നടത്തിയ മിസൈൽ വർഷത്തിന് തൊട്ടുപിന്നാലെയാണ് അയൽരാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കും നേരെ ഇറാൻ തിരിഞ്ഞത്. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ ഇറാന്റെ മിസൈലുകൾ പതിച്ചതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. കൂട്ടത്തോടെയുള്ള മിസൈൽ ആക്രമണമാണ് ഇറാൻ നടത്തുന്നതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആക്രമണ ഭീഷണി കണക്കിലെടുത്ത് ഇസ്രയേൽ നേരത്തെ തന്നെ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരിട്ട് ആക്രമിക്കപ്പെട്ടതോടെ പശ്ചിമേഷ്യ അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ഇറാന്റെ പ്രത്യാക്രമണം പ്രവചനാതീതമായ രീതിയിൽ ശക്തിപ്പെട്ടത് അമേരിക്കയെയും സഖ്യകക്ഷികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. മേഖലയിലുടനീളമുള്ള അമേരിക്കൻ സ്വാധീന കേന്ദ്രങ്ങളെല്ലാം ഇപ്പോൾ ഇറാന്റെ നിരീക്ഷണത്തിലാണെന്ന് വ്യക്തമായതോടെ ഒരു സമ്പൂർണ്ണ പ്രാദേശിക യുദ്ധത്തിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങൾ അതീവ ജാഗ്രതയോടെയാണ് വരും മണിക്കൂറുകളിലെ നീക്കങ്ങളെ നോക്കിക്കാണുന്നത്.

Iran Strikes US 5th Fleet in Bahrain; Massive Explosions at Naval Base as Conflict Widens

More Stories from this section

family-dental
witywide