ടെഹ്റാൻ: അമേരിക്കയുടെ പ്രകോപനങ്ങളിൽ മുന്നറിയിപ്പുമായി ഇറാൻ. യുഎസുമായുള്ള സംഘർഷത്തിനിടയിൽ പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനിയെ ലക്ഷ്യമിടുന്നത് ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഏതെങ്കിലും തരത്തിൽ ഇറാനുനേരെ അനീതിയോടെയുള്ള ആക്രമണമുണ്ടായാൽ പ്രതികരണം കഠിനമായിരിക്കുമെന്നും പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനിക്കെതിരായ ഏതൊരു ആക്രമണവും ഇറാനെതിരായ ഒരു വലിയ യുദ്ധത്തിന് തുല്യമായിരിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ എക്സിലൂടെ അറിയിച്ചു.
ഇറാനിലെ ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കൻ സർക്കാരും സഖ്യകക്ഷികളും ദീർഘകാലമായി ഏർപ്പെടുത്തിയിരിക്കുന്ന ശത്രുതയും മനുഷ്യത്വരഹിതമായ ഉപരോധങ്ങളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസം പ്രക്ഷോഭകർക്ക് മുന്നറിയിപ്പുമായി അയത്തുള്ള അലി ഖമീനി രംഗത്തെത്തിയിരുന്നു.
രാജ്യദ്രോഹികളുടെ നട്ടെല്ലൊടിക്കുമെന്ന് ദേശീയ ടെലിവിഷനിൽ ശനിയാഴ്ച സംപ്രേഷണംചെയ്ത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിൽ മരണങ്ങളുണ്ടായതിനു കാരണക്കാരൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്നും ഖമീനി ആരോപിച്ചിരുന്നു.
Iran warns America; If Ayatollah Ali Khamenei is attacked, there will be a full-scale war, says Iran’s president














